ഏറ്റവും അനുയോജ്യമായ വിവാഹപ്രായം ഏത്..? ഗണിതശാസ്ത്ര വിദഗ്ധർ കണ്ടെത്തിയ പ്രായം ഇതാണ്...!
text_fieldsവിവാഹം ഏത് പ്രായത്തിൽ കഴിക്കണമെന്നത് ഒാരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. ദാമ്പത്യ ജീവിതത്തിെൻറ വിജയം യഥാർഥത്തിൽ പങ്കാളികൾ തമ്മിലുള്ള ധാരണയെയും അടുപ്പത്തെയും ആശ്രയിച്ചാണിരിക്കുന്നത്. വിവാഹം കഴിക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം വിജയകരമായി കണ്ടെത്തിയതായി അവകാശപ്പെടുകയാണ് ഒരു കൂട്ടം ഗണിതശാസ്ത്ര വിദഗ്ധർ. അവർ വികസിപ്പിച്ചെടുത്ത പുതിയ സിദ്ധാന്തത്തിലൂടെയാണ് അത് കണ്ടെത്തിയിരിക്കുന്നത്.
വിവാഹത്തിന് അനുയോജ്യമായ പ്രായം കണ്ടെത്താൻ സഹായിക്കുന്ന ഗണിതശാസ്ത്ര വിശകലനം
ഗണിതശാസ്ത്ര വിദഗ്ധരായ ടോം ഗ്രിഫിത്ത്സും ബ്രയാൻ ക്രിസ്റ്റ്യനും അവരുടെ പുതിയ പുസ്തകമായ 'അൽഗോരിതംസ് ടു ലിവ് ബൈ: കമ്പ്യൂട്ടർ സയൻസ് ഓഫ് ഹ്യൂമൻ ഡിസിഷൻസി'ലാണ് ഇൗ ഫോർമുല ആവിഷ്കരിച്ചിരിക്കുന്നത്. അവരുടെ വിശകലനം അനുസരിച്ച്, വിവാഹം കഴിക്കാനുള്ള ഏറ്റവും നല്ല പ്രായം 26 ആണ്.
അവരുടെ വിശകലനം ഒരു വ്യത്യസ്തമായ ആശയത്തിൽ ഊന്നിയതാണ് ; ലഭ്യമായ സമയക്രമത്തിനുള്ളിൽ, ഒരാൾ ഒരു കാര്യത്തിെൻറ 37 ശതമാനം പൂർത്തീകരിക്കുന്നുവെങ്കിൽ, അവനോ അവളോ ഏറ്റവും മെച്ചപ്പെട്ട തീരുമാനമെടുക്കാൻ ഏറ്റവും പ്രാപ്തമായ അവസരത്തിൽ ആണെന്ന് ഉറപ്പിക്കാം.
വിവാഹത്തിെൻറ കാര്യത്തിൽ ഇതേ ആശയം ബന്ധപ്പെടുത്തുകയാണെങ്കിൽ, 18-നും 40നും ഇടയിൽ ഒരാൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 22 വയസാവും ഏറ്റവും അഭികാമ്യം, കാരണം 22 വർഷങ്ങളിലൂടെ നിങ്ങൾ 37 ശതമാനത്തിൽ എത്തുന്നു.
26 വയസ്സിന് മുമ്പോ ശേഷമോ നിങ്ങൾ വിവാഹം കഴിച്ചാൽ എന്ത് സംഭവിക്കും?
ഗ്രിഫിത്തും ക്രിസ്റ്റ്യനും മുന്നോട്ടുവച്ച ഈ ഗണിതശാസ്ത്ര സിദ്ധാന്തമനുസരിച്ച്, 26 വയസിന് മുമ്പോ ശേഷമോ വിവാഹിതനായ ഒരാൾ കൂടുതൽ തർക്കിക്കാൻ സാധ്യതയുണ്ട്. 37 ശതമാന സിദ്ധാന്തം പലരും വിശ്വാസത്തിലെടുത്തിട്ടുണ്ടെങ്കിലും, ചിലർ അത് പൂർണ്ണതയില്ലാത്തതാണെന്ന് അവകാശപ്പെടുന്നുണ്ട്. 18 നും 40 നും ഇടയിലുള്ള പ്രായത്തിൽ ആളുകളുടെ അഭിരുചികൾ മാറാനിടയുണ്ടെന്നാണ് അവർ വിശദീകരിക്കുന്നത്. അതേസമയം, യുട്ടാ (Utah) സോഷ്യോളജിസ്റ്റ് നിക്കോളാസ് 2015 ൽ നടത്തിയ ഗവേഷണ പ്രകാരം, വിവാഹം കഴിക്കാനുള്ള ഏറ്റവും നല്ല പ്രായം 28 മുതൽ 32 വരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.