ഫുട്ബാൾ ഗ്രൗണ്ടിനേക്കാളും മൂന്നിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക് സമീപത്ത് കൂടെ കടന്നു പോകും; മുന്നറിയിപ്പുമായി നാസ
text_fieldsവാഷിങ്ടൺ: ഫുട്ബാൾ ഗ്രൗണ്ടിനേക്കാളും മൂന്നരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക് സമീപത്തുകൂടി കടന്നു പോകുമെന്ന മുന്നറിയിപ്പുമായി നാസ. 4660 നിറസ് എന്ന ഛിന്നഗ്രഹമായിരിക്കും ഭൂമിയുടെ സമീപത്ത് കൂടി കടന്നു പോവുക. ഈഫൽ ടവറിനേക്കാളും ഉയരമുള്ളതാണ് ഛിന്നഗ്രഹമെന്നും നാസ വ്യക്തമാക്കുന്നു.
ഭൂമിയിൽ നിന്ന് 3.9 മില്യൺ കിലോമീറ്റർ അകലെ കൂടിയായിരിക്കും ഛിന്നഗ്രഹം കടന്നു പോവുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തേക്കാൾ പത്തിരട്ടി കൂടതലാണിത്. അതുകൊണ്ട് ഇത് ഭൂമിക്ക് കാര്യമായ ഭീഷണി ഉയർത്താൻ സാധ്യതയില്ല. ഡിസംബർ 11നായിരിക്കും ഛിന്നഗ്രഹം ഭൂമിക്ക് സമീപത്തേക്ക് എത്തുക.
1982ലാണ് 4660 നീറസ് എന്ന ഛിന്നഗ്രഹത്തെ നാസ കണ്ടെത്തിയത്. നാസയും ജാക്സയും തമ്മിൽ നടത്തിയ സംയുക്ത മിഷനിലായിരുന്നു കണ്ടെത്തൽ. 664 ദിവസമെടുത്താണ് നീറസ് സുര്യനെ ഒരു തവണ വലം വെക്കുക. 2031 മാർച്ച് രണ്ടിന് 2050 നവംബറിൽ ഇനി ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തേക്ക് എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.