വിദേശ ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി-സി 42 വിക്ഷേപിച്ചു
text_fieldsബംഗളൂരു: ഭൂമിയുടെ ഉപരിതല നിരീക്ഷണം ലക്ഷ്യമിട്ട് ബ്രിട്ടെൻറ രണ്ട് ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി-സി 42 ഞായറാഴ്ച രാത്രി കുതിച്ചുയർന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിലെ ഒന്നാമത്തെ വിക്ഷേപണത്തറയിൽനിന്ന് ഞായറാഴ്ച രാത്രി 10.08നാണ് ബ്രിട്ടെൻറ നൊവസർ, എസ് വൺ-4 ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി-സി 42 വിജയകരമായി വിക്ഷേപിച്ചത്. വിക്ഷേപണത്തിെൻറ നാലു ഘട്ടങ്ങളും വിജയകരമായിരുന്നുവെന്നും പി.എസ്.എൽ.വിയുടെ ശ്രദ്ധേയമായ നേട്ടമാണ് ഇതെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ പറഞ്ഞു.
ഐ.എസ്.ആർ.ഒയുടെ വാണിജ്യവിക്ഷേപണത്തിെൻറ ഭാഗമായാണ് വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. അഞ്ചുമാസത്തെ ഇടവേളക്കുശേഷം ഈ വർഷം ആദ്യമായാണ് പൂർണമായും വാണിജ്യാവശ്യത്തിനായി ഐ.എസ്.ആർ.ഒ വിക്ഷേപണം നടത്തുന്നത്.
റോക്കറ്റ് പൂർണമായും വിദേശ കമ്പനി വാടകക്ക് എടുത്തുകൊണ്ടുള്ള വാണിജ്യവിക്ഷേപണമായതിനാൽതന്നെ 200 കോടിയാണ് ഇന്ത്യക്ക് ഇതിലൂടെ ലഭിക്കുക. ഉപഗ്രഹങ്ങൾക്ക് ബ്രിട്ടീഷ് കമ്പനി ഉദ്ദേശിച്ച ഭ്രമണപഥം ലഭിക്കുന്നതിനുവേണ്ടിയാണ് രാത്രിയിൽ വിക്ഷേപണം നടത്തിയത്. ഇതുവരെ ശ്രീഹരിക്കോട്ടയിൽനിന്ന് മൂന്നു തവണ മാത്രമാണ് രാത്രിയിൽ വിക്ഷേപണം നടത്തിയിട്ടുള്ളത്.
ഭൂമിയുടെ ഉപരിതല നിരീക്ഷണം, വെള്ളപ്പൊക്കവും മറ്റു ദുരന്തങ്ങളും അവലോകനം ചെയ്യാനുള്ള ശേഷി, വനമേഖലകളുടെ ചിത്രീകരണം എന്നിവക്കാണ് ഉപഗ്രഹങ്ങൾ ഉപയോഗിക്കുക. രാത്രിയിലും പകലും കപ്പലുകളുടെ സഞ്ചാരം അറിയുന്നതിനും അനധികൃതമായി കടലിലൂടെ പോകുന്ന ബോട്ടുകൾ നിരീക്ഷിക്കുന്നതിനും നൊവസർ ഉപഗ്രഹം സഹായകമാകും.
ISRO launches PSLV-C42 into orbit carrying two foreign satellites, NovaSAR & S1-4, from Satish Dhawan Space Centre, Sriharikota in #AndhraPradesh. pic.twitter.com/CB1xBbPfXs
— ANI (@ANI) September 16, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.