പി.എസ്.എൽ.വിയുടെ 50ാം വിക്ഷേപണം ഇന്ന്
text_fieldsകാൽനൂറ്റാണ്ടിലധികം കാലം ബഹിരാകാശരംഗത്തെ ഇന്ത്യയുടെ കുതിപ്പിന് ദിശപാകിയ പോളാർ സാറ്റലൈറ്റ് േലാഞ്ച് വെഹിക്കിളിെൻറ (പി.എസ്.എൽ.വി) അമ്പതാം വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. ബുധനാഴ്ച ഉച്ചക്കുശേഷം 3.25ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശനിലയത്തിൽനിന്ന് ഭൗമനിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-രണ്ട് ബി.ആർ ഒന്നിനെയും ഒമ്പത് ചെറു വിദേശ ഉപഗ്രഹങ്ങളെയും വഹിച്ച് പി.എസ്.എൽ.വി -സി 48 കുതിച്ചുയരും.
വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. 50ാം വിക്ഷേപണത്തിന് 26 വർഷം എടുത്തെങ്കിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പി.എസ്.എൽ.വി വഴി 50 വിക്ഷേപണം നടത്താനാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. പി.എസ്.എൽ.വിയുടെ ചില സവിശേഷതകളിലൂടെ.
കട്ടക്ക് വിശ്വാസം
വിക്ഷേപണത്തിൽ അർധശതകം തികക്കാനൊരുങ്ങുേമ്പാൾ ഇതുവരെ പാളിയത് രണ്ടു ദൗത്യം മാത്രം. ബാക്കിയെല്ലാം വിജയം. 1993 സെപ്റ്റംബർ 20ലെ പി.എസ്.എൽ.വിയുടെ (ഡി-ഒന്ന്) ആദ്യ വിക്ഷേപണം പരാജയമടഞ്ഞു. തൊട്ടടുത്ത വർഷം വിജയിച്ചു. 2017 ആഗസ്റ്റ് 31ന് നടന്ന പി.എസ്.എൽ.വി -സി 39 (എക്സ്.എൽ) വിക്ഷേപണവും പരാജയം.
റോക്കറ്റിന്റെ ഘട്ടങ്ങൾ: നാല്
വ്യാസം: 2.8 മീറ്റർ, ഉയരം: 44 മീറ്റർ
പതിപ്പുകൾ:
പി.എസ്.എൽ.വി-ജി, പി.എസ്.എൽ.വി-സി.എ, പി.എസ്.എൽ.വി- എക്സ്.എൽ, പി.എസ്.എൽ.വി-ഡി.എൽ -
1750 കിലോ വരെ ഭാരമുള്ള പേലോഡുകൾ ഭ്രമണപഥത്തിലെത്തിക്കും
വിദേശി 319, ഇന്ത്യൻ 63
50ാം വിക്ഷേപണത്തോടെ പി.എസ്.എൽ.വി ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപഗ്രഹങ്ങളുടെ എണ്ണം-319, ഇന്ത്യൻ ഉപഗ്രഹങ്ങളുടെ എണ്ണം-63
പ്രധാന ദൗത്യം:
2008 ഒക്ടോബർ 22ന് ചന്ദ്രയാൻ-ഒന്ന് ദൗത്യത്തിലെ ഒാർബിറ്റർ സുരക്ഷിതമായി പി.എസ്.എൽ.വി-സി-11 (എക്സ്.എൽ) ഭ്രമണപഥത്തിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.