ഉൗർജതന്ത്ര നൊബേൽ മൂന്ന് പേർ പങ്കിട്ടു
text_fieldsസ്റ്റോക്ഹോം: വാഷിങ്ടണിലെ ഹാൻഫോർഡിൽ സ്ഥിതിചെയ്യുന്ന ‘ലൈഗോ’ അഥവാ ‘ലേസർ ഇൻറർഫെറോമീറ്റർ ഗ്രാവിറ്റേഷനൽ വേവ് ഒാബ്സർവേറ്ററി’ എന്ന പരീക്ഷണശാല സ്ഥാപിക്കുന്നതിന് പിറകിലെ പ്രവർത്തനങ്ങൾക്കും പ്രപഞ്ചത്തിലുണ്ടെന്ന് കരുതിയിരുന്ന ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയതിനും മൂന്ന് അമേരിക്കൻ ഉൗർജതന്ത്ര ശാസ്ത്രജ്ഞർ ഇത്തവണത്തെ നൊബേൽ സമ്മാനത്തിന് അർഹരായി.
ഒരു നൂറ്റാണ്ടു മുമ്പുതന്നെ തെൻറ ആപേക്ഷിക സിദ്ധാന്തവുമായി ബന്ധപ്പെട്ട് ആൽബർട്ട് െഎൻസ്റ്റൈൻ വിഭാവനംചെയ്ത ഗുരുത്വതരംഗങ്ങൾ യാഥാർഥ്യമാണെന്ന് കണ്ടെത്തിയതാണ് ഉൗർജതന്ത്ര ഗവേഷകരായ റെയ്‌നര്‍ വീസ്, ബാരി ബാരിഷ്, കിപ് തോണ്‍ എന്നിവരെ പുരസ്കാരത്തിന് അർഹരാക്കിയതെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
പ്രപഞ്ചത്തിലെ നക്ഷത്രസമൂഹങ്ങളായ ഗാലക്സികള്‍ തമ്മില്‍ കൂട്ടിയിടിക്കുേമ്പാഴും ബ്ലാക്ക് ഹോൾ എന്ന തമോഗര്‍ത്തങ്ങള്‍ പരസ്പരമുള്ള ആകർഷണത്തിെൻറ ഭാഗമായി ഒന്നായിത്തീരുേമ്പാഴും സമാനമായ മറ്റ് പ്രവർത്തനങ്ങൾ നടക്കുേമ്പാഴും ഉണ്ടാവുന്ന വിസ്ഫോടനങ്ങളുടെ ഫലമായി രൂപപ്പെടുന്ന തരംഗങ്ങൾ ഓളങ്ങളായി പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്നുെണ്ടന്ന് 1915ല്‍തന്നെ ഐന്‍സ്‌റ്റൈന്‍ പ്രവചിച്ചിരുന്നു. ഇത്തരം തരംഗങ്ങളെയാണ് ഗുരുത്വതരംഗങ്ങളെന്ന് വിശേഷിപ്പിക്കുന്നത്. പ്രപഞ്ചത്തിൽ സംജാതമാവുന്ന വിവിധതരത്തിലുള്ള തരംഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഹാൻഫോർഡിൽ ‘ലൈഗോ’ എന്ന നിരീക്ഷണകേന്ദ്രം സ്ഥാപിച്ചത്. ഭൂമിയില്‍നിന്ന് 290 കോടി പ്രകാശവര്‍ഷമകലെ സൂര്യനെക്കാൾ 35 മടങ്ങ് പിണ്ഡമുള്ള രണ്ട് തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ച് ഒന്നായ സമയത്തുണ്ടായ ഗുരുത്വതരംഗങ്ങള്‍ ‘ലൈഗോ’ രേഖപ്പെടുത്തിയതോടെയാണ് ഗുരുത്വതരംഗങ്ങൾ ഒരു യാഥാഥ്യമാണെന്ന് ശാസ്ത്രം സ്ഥിരീകരിച്ചത്.
ഇൗ നിരീക്ഷണകേന്ദ്രത്തിെൻറ നിർമാണത്തിന് പിന്നിൽ പ്രവർത്തിക്കുകയും കേന്ദ്രത്തിെൻറ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടത്തുകയും ചെയ്തതിനാണ് ഇപ്പോൾ മൂവർക്കും അംഗീകാരം ലഭിച്ചിരിക്കുന്നത്. 2016 ഫെബ്രുവരിയിലാണ് കേന്ദ്രത്തിലെ സംവിധാനങ്ങൾ തമോഗർത്തങ്ങൾ പിന്തള്ളിയ ഗുരുത്വതരംഗങ്ങള്‍ രേഖപ്പെടുത്തിയത്.
8,25,000 ബ്രിട്ടീഷ് പൗണ്ട് (7.15 കോടി രൂപ) വരുന്ന സമ്മാനത്തുകയില്‍ പകുതി റെയ്‌നര്‍ വീസിനും ബാക്കി തുക തുല്യമായി ബാരി ബാരിഷ്, കിപ് തോണ്‍ എന്നിവർക്കുമാണ് ലഭിക്കുക. േകംബ്രിജിലെ മസാചൂസറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എമരിറ്റസ് പ്രഫസറാണ് റെയ്‌നര്‍ വീസ്. ബാരി ബാരിഷ് കാലിഫോര്‍ണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മുൻ പ്രഫസറും ഗവേഷകനും കിപ് തോണ്‍ നിലവിൽ ഇവിടത്തെ പ്രഫസറുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.