സ്വപ്ന സഞ്ചാരത്തിന്‍റെ ഒാർമകൾ പങ്കുവെച്ച് രാകേഷ് ശർമ
text_fieldsതിരുവനന്തപുരം: മൂന്നരപ്പതിറ്റാണ്ടുകൾക്കിപ്പുറവും ചരിത്രംകുറിച്ച ബഹിരാകാശ ആരോഹണത്തിെൻറ ഒാർമകളും പര്യവ േക്ഷണത്തിെൻറ ഭാവി സാധ്യതകളും പുതുതലമുറക്ക് മുന്നിൽ പങ്കുവെച്ച് രാകേഷ് ശർമ. ഡി.സി ബുക്സ് സംഘടിപ്പിച്ച ‘സ്പെയ്സസ് ഫെസ്റ്റി’ലാണ് ബഹിരാകാശ യാത്രകളുടെ അനുഭവങ്ങൾ രാകേഷ് ശർമ ഒാർത്തെടുത്തത്. മനുഷ്യന് തുടർച് ചയായി ഒരു വർഷത്തിലധികം ബഹിരാകാശവാസം സാധ്യമെല്ലന്ന് ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
ഭൂമിയോളം മനുഷ്യവാസം സാധ്യമായ മറ്റൊരിടമില്ല. ഭൂമിയെ അതുപോലെ നിലനിർത്താൻ ആവശ്യമായ നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെവരെ ശാസ്ത്രസങ്കൽപമായിരുന്നവ ഇന്ന് യാഥാർഥ്യമാണ്. എന്നാൽ, ഇന്നത്തെ സങ്കൽപം നാളത്തെ യാഥാർഥ്യം ആവണമെന്നില്ല. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ എത്തിയത് യഥാർഥത്തിൽ പര്യവേക്ഷണ ലക്ഷ്യത്തിലായിരുന്നില്ല. അമേരിക്കക്കും സോവിയറ്റ് യൂനിയനും ഇടയിൽ നിലനിന്നിരുന്ന സൈദ്ധാന്തിക യുദ്ധത്തിെൻറ ഭാഗമായിരുന്നു അത്. കമ്യൂണിസ്റ്റ്, മുതലാളിത്ത സൈദ്ധാന്തിക യുദ്ധത്തിെൻറ ഭാഗമായിരുന്നു ആദ്യ ചന്ദ്രപര്യവേക്ഷണം.
ഭൂമിയിൽ നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് സഞ്ചരിക്കാമെങ്കിൽ ബഹിരാകാശത്ത് നിങ്ങൾക്ക് അത് സാധ്യമാകില്ല. ഭൂമിയിൽ നിങ്ങൾക്ക് ദൈവത്തിെൻറ സ്വന്തം നാടായ കേരളത്തിലേക്ക് യാത്ര ചെയ്യാമെങ്കിൽ അവിടെ അത് സാധ്യമാകില്ല. ഭൂമിയിലെ ആവാസവ്യവസ്ഥ നിലനിൽക്കണെമങ്കിൽ ആമസോൺ കാടുകളിലെ തീ അടിയന്തരമായി അണക്കണം. ബഹിരാകാശത്ത് എത്തിയപ്പോൾ ശരീരത്തിലെ ദഹനപ്രക്രിയയിൽ മാറ്റങ്ങളൊന്നുമുണ്ടായില്ലെന്ന് ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്ത് ഒാരോ 45 മിനിറ്റിലും സൂര്യോദയവും അതുകഴിഞ്ഞുള്ള 45 മിനിറ്റ് കൂടുേമ്പാൾ സൂര്യാസ്തമയവും കാണാം. എന്നാൽ, സ്റ്റാേൻറർഡ് ടൈമിന് അനുസൃതമായാണ് ഉറക്കം ക്രമീകരിച്ചിരുന്നതെന്നും രാകേശ് ശർമ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.