ബംഗളൂരുവിെൻറ ആകാശത്ത് സൂര്യന് ചുറ്റും മഴവിൽ വലയം
text_fieldsബംഗളൂരു: ദിവസങ്ങൾക്കുശേഷം മഴമേഘങ്ങൾ ഒഴിഞ്ഞ തെളിഞ്ഞ ആകാശത്ത് സൂര്യന് ചുറ്റും മഴവിൽ നിറത്തിൽ പ്രകാശ വലയം. ബംഗളൂരുവിലാണ് തിങ്കളാഴ്ച രാവിലെ സൂര്യന് ചുറ്റും മഴവിൽ വലയം ദൃശ്യമായത്. മനോഹരമായ ഈ ദൃശ്യം ക്യാമറകളിൽ പകർത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേരാണ് പങ്കുവെച്ചത്. തിങ്കളാഴ്ച രാവിലെ 11ഒാടെ ദൃശ്യമായ പ്രകാശ വലയം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ചുവപ്പും നീലയും മറ്റു നിറങ്ങളും ഇടകലർന്നാണ് മഴവിൽ നിറത്തിൽ പ്രകാശ വലയം പ്രത്യക്ഷപ്പെട്ടത്. അത്ഭുത ദൃശ്യമെന്ന വിശേഷണവുമായി നിരവധി പേരാണ് ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്.
സാധാരണയായി അർധവൃത്താകൃതിയിലുള്ള മഴവില്ലാണ് ആകാശത്ത് കാണാറുള്ളത്. എന്നാൽ, ഇതിൽനിന്നും വ്യത്യസ്തമായി പൂർണ വൃത്താകൃതിയിൽ സൂര്യന് ചുറ്റുമാണ് പ്രകാശ വലയം പ്രത്യക്ഷപ്പെട്ടത്. ഹാലോ പ്രതിഭാസമാണെന്നാണ് ഇതിനെ ശാസ്ത്രലോകം വിശദീകരിക്കുന്നത്. സൂര്യരശ്മികൾ മേഘങ്ങളിലെ ഐസ് കണികളുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വ്യതിചലനമാണിതെന്നാണ് വിദഗ്ധാഭിപ്രായം. ശൈത്യരാജ്യങ്ങളിൽ പതിവായ ഈ ദൃശ്യം ഇന്ത്യയിൽ ചിലപ്പോൾ മാത്രമാണ് കാണാറുള്ളത്.
Could only see half of it though but so pretty 😍 pic.twitter.com/97jL0VtRSo
— Adv Priyanka (@priyanka_pd) May 24, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.