ചന്ദ്രനും ഓർബിറ്ററും തമ്മിലുള്ള അകലം കുറക്കുന്നത് അപകടകരം -ഇസ്രോ മുൻ ശാസ്ത്രജ്ഞൻ
text_fieldsചെന്നൈ: വിക്രം ലാൻഡറിൽ നിന്നുള്ള ശക്തി കുറഞ്ഞ സിഗ്നലുകൾ ശേഖരിക്കുന്നതിനായി ചന്ദ്രനും ഒാർബിറ്ററും തമ്മിലുള് ള അകലം കുറക്കുന്നത് അപകടകരമെന്ന് ഇസ്രോ മുൻ ശാസ്ത്രജ്ഞൻ. ഭ്രമണപഥത്തിൽ 100 കിലോമീറ്റർ അകലത്തിലാണ് നിലവിൽ ചന്ദ്രന െ ഒാർബിറ്റർ വലം വെക്കുന്നത്. ഇത് 50 കിലോമീറ്ററിലേക്ക് എത്തിക്കാനാണ് ഇസ്രോയുടെ നീക്കം.
ഇസ്രോയുടെ പുതിയ നടപട ി എന്താണെന്ന് പൂർണമായി അറിയില്ല. ശക്തി കുറഞ്ഞ സിഗ്നലുകൾ ഒാർബിറ്ററിന് പിടിച്ചെടുക്കാൻ സാധിക്കുമെന്നത് ഒരു സാധ ്യത മാത്രമാണ്. ഇത് വിക്രം ലാൻഡറിനെ പുനഃസ്ഥാപിക്കുന്നതിന് പര്യാപ്‌തമാകുമെന്ന് കരുതുന്നില്ല. 100 കിലോമീറ്റർ ഭ്രമണപഥത്തിൽ ഒാർബിറ്റർ സുരക്ഷിതമാണ്. ഒാർബിറ്ററിലെ എൻജിൻ ജ്വലിപ്പിച്ചാണ് 50 കിലോമീറ്ററിലേക്ക് മാറ്റേണ്ടത്.
വിക്രം ലാൻഡർ നിലവിലുള്ള സ്ഥലത്തെ പരിശോധനക്ക് ശേഷം പൂർവ ഭ്രമണപഥത്തിൽ ഒാർബിറ്ററിനെ മാറ്റുന്നതിനും എൻജിൻ ജ്വലിപ്പിക്കേണ്ടതുണ്ട്. ഇത് ചെലവേറിയ നടപടിയാണെന്നും ഇതുവഴി ഏഴു വർഷമുള്ള ഒാർബിറ്ററിന്‍റെ ആയുസ് കുറയാൻ ഇടയാക്കുമെന്നും ഇസ്രോ മുൻ ശാസ്ത്രജ്ഞൻ ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ ഏഴിന് പുലർച്ചെ ഒന്നേ മുക്കാലോടെയാണ് ചന്ദ്രെൻറ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങിന് ശ്രമിക്കവെ വെറും 2.1 കി.മീറ്റർ അകലെവെച്ച് വിക്രം ലാൻഡർ സഞ്ചാരപഥത്തിൽ നിന്ന് തെന്നി മാറിയത്. എട്ടാം തീയതി ചന്ദ്രന്‍റെ ദക്ഷിണ ദ്രുവത്തിൽ ഇടിച്ചിറങ്ങിയ ലാൻഡറിന്‍റെ ചിത്രം (തെർമൽ ഇമേജ്) ഒാർബിറ്ററിലെ കാമറ ശേഖരിച്ചിരുന്നു. വീഴ്ചയിൽ ലാൻഡറിന് പുറമെക്ക് തകരാറുകൾ ഇല്ലെന്നാണ് ചിത്രത്തിലുടെ വിലയിരുത്തിയത്.
വിക്രം ലാൻഡറിെൻറ ദിശ മാറ്റാൻ ഉപയോഗിക്കുന്ന എൻജിനുകളിലൊന്ന് ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതാണ് അവസാനഘട്ടത്തിൽ ദൗത്യം തടസ്സപ്പെടാൻ കാരണമെന്നാണ് സൂചന. ലാൻഡറിന്‍റെ ഇടിച്ചിറക്കത്തിൽ റോവറിനും ചെറിയ തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ചന്ദ്രോപരിതലത്തിലെ അതിന്റെ നീക്കത്തെയും ബാധിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.