Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബഹിരാകാശത്ത്​ വ്യവസായ വിപ്ലവം; വിർജിൻ ഗാലക്​റ്റികിലേറി ബ്രാൻസൺ ഇന്ന്​ കുതിക്കും, ഇലോൺ മസ്​കും ജെഫ്​ ബിസോസും പിന്നാലെ
cancel
Homechevron_rightTECHchevron_rightSciencechevron_rightബഹിരാകാശത്ത്​ വ്യവസായ...

ബഹിരാകാശത്ത്​ വ്യവസായ വിപ്ലവം; വിർജിൻ ഗാലക്​റ്റികിലേറി ബ്രാൻസൺ ഇന്ന്​ കുതിക്കും, ഇലോൺ മസ്​കും ജെഫ്​ ബിസോസും പിന്നാലെ

text_fields
bookmark_border

ലണ്ടൻ: ബഹിരാകാശത്ത്​ വിനോദ വ്യവസായത്തിന്‍റെ അനന്ത സാധ്യതകൾ തുറന്ന്​ കന്നി യാത്രക്കാരനാകാൻ ബ്രിട്ടീഷ്​ ശതകോടീശ്വരൻ സർ റിച്ചാർഡ്​ ബ്രാൻസൺ ഇന്ന്​ ​രാത്രി പുറപ്പെടുന്നു. 17 വർഷം മുമ്പ്​ സ്വന്തമായി സ്​ഥാപിച്ച വിർജിൻ ഗാലക്​റ്റികിന്‍റെ ലേബലുള്ള പേടകത്തിലേറിയാണ്​ ബ്രാൻസണും മറ്റു അഞ്ചു പേരും ബഹിരാകാശത്തേക്ക്​ യാത്ര തിരിക്കുക. കടുത്ത മത്സരം കുറിച്ച്​ ബദ്ധവൈരികളായ ജെഫ്​ ബിസോസും ഇലോൺ മസ്​കും വരും ദിവസങ്ങളിലും ബഹിരാകാശയാത്ര നടത്തും.

'ശതകോടീശ്വരന്മാരുടെ ആകാശ പ്പോര്'​ എന്നുപേരു വീണ കടുത്ത മത്സരത്തിനാണ്​ ബഹിരാകാശം സാക്ഷിയാകാൻ ഒരുങ്ങുന്നത്​. ആദ്യം യാത്ര പ്രഖ്യാപിച്ച്​ ബിസോസ്​ മുന്നിലുണ്ടായിരുന്നുവെങ്കിലും തീയതി നേരത്തെയാക്കി ബ്രാൻസൺ ആദ്യ വിജയം കുറിക്കുകയായിരുന്നു. വിർജിൻ ഗാലക്​റ്റികിന്‍റെ വി.എസ്​.എസ്​ യൂനിറ്റിയിലേറിയാകും യാത്ര. വി.എം.എസ്​ ഈവ്​ എന്ന ജെറ്റാകും 50,000 അടി ഉയരം വരെ പേടക​െത്ത നയിക്കുക. പൈലറ്റുമാരായി ഡേവ്​ മക്കായ്​, മൈക്കൽ മസൂഷി എന്നിവരും വി.എം.എസ്​ ഈവിനെ നയിച്ച്​ സി.ജെ സ്റ്റർകോവ്​, കെല്ലി ലാറ്റിമർ എന്നിവരുമുണ്ടാകും. ബെത്​ മോസസ്​, കോളിൻ ബെനറ്റ്​, ഇന്ത്യൻ വംശജയായ സിരിഷ ബണ്ട്​ല എന്നിവരും ബ്രാൻസണെ അനുഗമിക്കുന്നുണ്ട്​.

ചരിത്രം കുറിച്ചുള്ള യാത്ര കാണാൻ അവസരമൊരുക്കി വിർജിൻ ഗാലക്​റ്റിക്​ തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്​. ഇന്ത്യൻ സമയം വൈകുന്നേരം 6.30 മുതലാണ്​ സംപ്രേഷണം.

2004ൽ വിർജിൻ ഗാലക്​റ്റിക്​ സ്​ഥാപിച്ച്​ ഈ രംഗത്ത്​ ബഹുമുഖ പരീക്ഷണങ്ങളിലായിരുന്ന ബ്രാൻസൺ അടുത്തിടെയാണ്​ തന്‍റെ യാത്രക്ക്​ തീയതി കുറിച്ചത്​. അമേരിക്കൻ സംസ്​ഥാനമായ ന്യൂ മെക്​സിക്കോയിലെ താവളത്തിൽനിന്നാണ്​ യാത്ര. സംസ്​ഥാന ഭരണകൂടം തന്നെയാണ്​ യാത്രയുടെ പ്രധാന പ്രായോജകർ.

ബ്രാൻസ​ണെ അനുമോദിച്ച്​ ആമസോൺ സ്​ഥാപകൻ ബിസോസും ്​സ്​പേസ്​ എക്​സ്​ മസ്​കും സമൂഹ മാധ്യമങ്ങളിലെത്തിയിരുന്നു.

ബഹിരാകാശത്ത്​ മനുഷ്യന്‍റെ കാഴ്ചകൾക്ക്​ ദൂരവും വ്യാപ്​തിയും നൽകുന്ന രാജ്യാന്തര ബഹിരാകാശ നിലയ (ഐ.എസ്​.എസ്​)ത്തിലേക്ക്​ പലവുരു മനുഷ്യർ യാത്രയായിട്ടുണ്ടെങ്കിലും വിനോദ സഞ്ചാരത്തിന്‍റെ ഭാഗമായിട്ടായിരുന്നില്ല അവയൊന്നും. പകരം ശാസ്​ത്ര ലക്ഷ്യ​ങ്ങളോടയായിരുന്നു. അതുതിരുത്തിയാണ്​ ബ്രാൻസന്‍റെ യാത്ര. 50,000 അടി (15 കിലോമീറ്റർ) ദൂരം വി.എം.എസ്​ ഈവ്​ എന്ന ജെറ്റിനുപുറത്ത്​ സഞ്ചരിക്കുന്ന വി.എസ്​.എസ്​ യൂനിറ്റി അതുകഴിഞ്ഞ്​ സ്വതന്ത്രമായി ബഹിരാകാശത്തിന്‍റെ അതിർത്തിയായി നാസ കണക്കാക്കിയ 80 കിലോമീറ്റർ ഉയരം വരെ ഒറ്റക്ക്​ സഞ്ചരിക്കും. റോക്കറ്റ്​ എഞ്ചിൻ വിടുന്നതോടെ യാത്രക്കാർക്ക്​ സീറ്റ്​ ബെൽറ്റ്​ ഒഴിവാക്കി കൂടുതൽ സ്വതന്ത്രരാകാം. നിമിഷങ്ങളോളം തീരെ ഭാരമില്ലായ്​മയും അനുഭവിക്കാം. പേടകത്തിന്‍റെ 17 ജനലുകൾ വഴി ഭൂമിയുടെ ആകൃതി നേരിട്ട്​ നോക്കിക്കാണാമെന്ന സ​േന്താഷവുമുണ്ടാകും.

അതുകഴിയുന്നതോടെ തിരികെ യാത്ര തുടങ്ങും. നേരത്തെ ഹോട്ട്​ എയർ ബലൂണിങ്ങിലും ബോട്ടിങ്ങിലും ലോക റെക്കോഡ്​ കുറിച്ച 70 കാരനായ ബ്രാൻസണ്​ ഇത്​ പുതിയ ചരിത്രത്തിന്‍റെ പിറവിയും അനുഭവവുമാകും.

2022 ഓടെ വാണിജ്യാടിസ്​ഥാനത്തിൽ യാത്രക്കാരുമായി പോകാനാണ്​ ബ്രാൻസൺ ലക്ഷ്യമിടുന്നത്​. ഒരു വർഷം 400 യാത്രവരെ ഇങ്ങനെ നടത്തും. ഹോളിവുഡ്​ സെലിബ്രിറ്റികൾ ഉൾപെടെ 60 രാജ്യങ്ങളിലെ 600 ഓളം പേർ ഇതിനകം യാത്രക്ക്​ തുക നൽകി കാത്തിരിക്കുന്നുണ്ട്​. രണ്ടു ലക്ഷം മുതൽ രണ്ടര ലക്ഷം വരെ ഡോളറാണ്​ ഒരാൾക്ക്​ ടിക്കറ്റ്​ നിരക്ക്​.

ബ്ലൂ ഒറിജിന്‍റെ ന്യൂ ഷെപ്പേഡ്​ റോക്കറ്റിലേറി ബെസോസിന്‍റെ യാത്ര ​ജൂലൈ 20നാകും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Richard BransonBritish billionaireto blast off on Virgin Galactic spaceflight
News Summary - Richard Branson, British billionaire, set to blast off on Virgin Galactic spaceflight
Next Story