ചാരക്കണ്ണുമായി റിസാറ്റ് -2ബി ഭ്രമണപഥത്തിൽ
text_fieldsബംഗളൂരു: ഭൗമനിരീക്ഷണത്തിൽ പുതുചരിത്രം കുറിച്ച്, ആകാശത്ത് നൂതന സുരക്ഷാകണ്ണൊരു ക്കി റിസാറ്റ്-2ബി വിജയകരമായി വിക്ഷേപിച്ചു. ഏതു കാലാവസ്ഥയിലും സുരക്ഷയും നിരീക്ഷണവും സാധ്യമാക്കി രാജ്യത്തെ സൈനികവിഭാഗങ്ങളെ സഹായിക്കുന്ന ചാര ഉപഗ്രഹമാണ് റിസാറ്റ്-2ബി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ േകന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നു ബുധനാഴ്ച രാവിലെ 5.30നായിരുന്നു 615 കിലോ ഭാരമുള്ള റിസാറ്റ്-2ബി ഉപഗ്രഹത്തിെൻറ വിക്ഷേപണം.
പി.എസ്.എൽ.വി-സി 46 റോക്കറ്റാണ് റിസാറ്റ്-2ബിയെ 556 കിലോമീറ്റർ അകലെ 37 ഡിഗ്രിയിലുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ഭൗമനിരീക്ഷണം, കാർഷിക മേഖല, വനം, ദുരന്തനിവാരണം തുടങ്ങിയ മേഖലക്ക് റിസാറ്റ്-2ബി സഹായകരമാകും. മേഘാവൃതമായ അന്തരീക്ഷത്തിലും കൃത്യമായ നിരീക്ഷണത്തിലൂടെ ബലാകോട്ട് പോലുള്ള സൈനികനീക്കങ്ങൾക്ക് ഉൾപ്പെടെ റിസാറ്റ്-2ബി മുതൽക്കൂട്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.