ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയുമായി റഷ്യ'; പറക്കാനുള്ള ഒരുക്കവുമായി അണിയറപ്രവർത്തകർ
text_fieldsബഹിരാകാശത്തെ വിഷയമാക്കി ഒരുപാട് സിനിമകൾ പല ഭാഷകളിലായി വന്നിട്ടുണ്ട്. കോടികൾ മുടക്കി വി.എഫ്.എക്സിെൻറയും മറ്റും സാധ്യതകൾ ഉപയോഗിച്ച് ഹോളിവുഡിൽ നിർമിക്കപ്പെട്ട പല ബ്രഹ്മാണ്ഡ സ്‌പേസ് ബേസ്ഡ് സിനിമകളും ഇന്ത്യക്കാരടക്കം ഇരുകൈയ്യുംനീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ഗ്രാഫിക്സ് ഉപയോഗിച്ചുള്ള ഹോളിവുഡിെൻറ കസർത്തിനെ മറികടന്ന് ആദ്യമായി ഒരു സിനിമ ബഹിരാകാശത്ത് ചിത്രീകരിക്കാൻ പോവുകയാണ്. റഷ്യയാണ് അതിന് മുൻകൈയെടുക്കുന്നത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് സിനിമയുടെ അണിയറപ്രവർത്തകരെ ബഹിരാകാശത്തേക്ക് അയക്കാൻ തയ്യാറായിക്കഴിഞ്ഞു.
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയിലെ നായികയെയും സംവിധായകനെയും റഷ്യ വരുന്ന ഒക്ടോബറിൽ കസാഖിസ്താനിലെ ബൈകോനർ കോസ്മോഡ്രോമിൽ വെച്ച് അവരുടെ റോക്കറ്റിൽ ബഹിരാകാശത്തേക്ക് അയക്കും. യൂലിയ പെരസിൽഡ് എന്ന നടിയും സംവിധായകനും നടനുമായ ക്ലിം ഷിപെൻകോയും അവരുടെ ക്ര്യൂവും ആണ് ചരിത്ര സംഭവത്തിെൻറ ഭാഗമാവാൻ പോകുന്നത്. 'ചലഞ്ച്' എന്നാണ് നിലവിൽ വർകിങ് ടൈറ്റിലായി ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ജൂൺ ഒന്ന് മുതൽ അതിന് വേണ്ടിയുള്ള പരിശീലനം അണിയറപ്രവർത്തകർ ആരംഭിച്ചേക്കും. റോസ്കോസ്മോസും റഷ്യയിലെ സർക്കാർ നിയന്ത്രിത ചാനലായ 'ചാനൽ വൺ' എന്നിവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അഴിമതിയെ തുടർന്നള് സോവിയറ്റ് യൂണിയെൻറ കാലഘട്ടം മുതൽ സ്തംഭനാവസ്ഥയിലായ തങ്ങളുടെ ബഹിരാകാശ പദ്ധതിയെ വീണ്ടും സജ്ജമാക്കാനുള്ള പുറപ്പാടിലാണ് റഷ്യ. യു.എസ് ടെക് കോടീശ്വരൻ എലോൺ മസ്ക്കിെൻറ കമ്പനിയായ സ്‌പേസ് എക്‌സ് അതിനിടെ വലിയ വളർച്ച നേടിയതും അവരുടെ അതിവേഗമുള്ള നീക്കത്തിന് കാരണമായി. നാസ കഴിഞ്ഞ വർഷം നടൻ ടോം ക്ര്യൂസിനെ ഒരു സിനിമയുടെ ചിത്രീകരണത്തിെൻറ ഭാഗമായി ബഹിരാകാശത്തേക്ക് അയക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അവർക്ക് മുേമ്പ സിനിമ ചിത്രീകരണം നടത്താനുള്ള ഒരുക്കത്തിലാണ് റഷ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.