മഹാവിസ്ഫോടന സിദ്ധാന്തത്തിന് തിരുത്തുമായി സി. രാധാകൃഷ്ണൻ
text_fieldsകൊച്ചി: പ്രപഞ്ചത്തിെൻറ തുടക്കം വൻ പൊട്ടിത്തെറിയിലൂടെയാണെന്ന സിദ്ധാന്തം ശരിയല്ലെന്ന് എഴുത്തുകാരൻ സി. രാധാകൃഷ്ണൻ. സ്പ്രിങ് ചുരുൾ നിവരുംപോലുള്ള വികാസത്തിലൂടെയാണ് ഇതിന് തുടക്കമായതെന്നാണ് അദ്ദേഹത്തിെൻറ നിരീക്ഷണം. ശാസ്ത്ര ജേണലായ പ്രി സ്േപസ് ടൈമിെൻറ ഡിസംബർ ലക്കത്തിൽ പ്രസിദ്ധപ്പെടുത്തിയ ഗവേഷണ പ്രബന്ധം ശാസ്ത്രലോകത്തിെൻറ ശ്രദ്ധയാകർഷിക്കുകയാണ്. പ്രപഞ്ചത്തിെൻറ അടിസ്ഥാന രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതാണ് പ്രബന്ധം.
60 കൊല്ലം മുമ്പ് വിദ്യാർഥിയായിരിക്കെ തുടങ്ങിയ ഗവേഷണം മകൻ ഡോ. കെ.ആർ. േഗാപാലിെൻറ സഹായത്തോടെയാണ് പൂർത്തിയായതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മഹാവിസ്ഫോടനത്തിനു മുമ്പുള്ള പ്രപഞ്ചത്തെയും സമയത്തിെൻറ പിറവിയെയും കുറിച്ചുള്ള ഗവേഷണഫലങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തിെൻറ ഉൽപത്തി മഹാവിസ്ഫോടനമാണെന്ന ആശയത്തെയും ഇരുണ്ട ദ്രവ്യം, ഇരുണ്ട ഉൗർജം തുടങ്ങിയ സങ്കൽപങ്ങളെയും ശാസ്ത്രസമൂഹം ചോദ്യംചെയ്യുകയാണ്. ഇൗ പശ്ചാത്തലത്തിലാണ് ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അക്ഷരം (നശിക്കാത്തത്) അഥവ അവ്യക്ത എന്ന മാധ്യമമാണ് പ്രപഞ്ചസൃഷ്ടിയുടെ ഉറവിടം എന്ന വേദാന്ത ദർശനത്തിൽനിന്നാണ് ഗവേഷണം തുടങ്ങിയത്. സ്ഥലം (സ്േപസ്) മാത്രമാണ് നശിക്കാത്തത്. ഇതിെൻറ പദാർഥകണം ചുഴികൾ വെള്ളത്തിൽ നീങ്ങുന്നതുപോലെയാണ് സഞ്ചരിക്കുന്നത്. അക്ഷരത്തിനതീതമായി അക്ഷരാതീതം എന്നൊരു അവസ്ഥയുണ്ട്. ഇതിനെ ദൈവികമെന്നോ, പ്രകൃതിയെന്നോ വിളിക്കാം. തെൻറ പ്രബന്ധം വായിച്ചാൽ ഭൗതികശാസ്ത്രത്തിലെ അഴിയാക്കുരുക്കുകൾ അഴിഞ്ഞുകിട്ടും -രാധാകൃഷ്ണൻ പറഞ്ഞു.
പ്രപഞ്ചത്തിന് പുതിയ ഭൗതിക മാതൃക ഇൗ ഗവേഷണ പ്രബന്ധം നിർേദശിക്കുന്നു. സ്ഥലം, കാലം, ദ്രവ്യം എന്നിവ ഉണ്ടാകുന്നതും നിലനിൽക്കുന്നതും നശിക്കുന്നതും എങ്ങനെയെന്ന് വെളിപ്പെടുത്തുംവിധമാണിത്. ഭൗതികശാസ്ത്രത്തിെൻറ ഇതുവരെയുള്ള ഗതിയിൽനിന്ന് അൽപം മാറ്റം വരുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരള സയൻസ് ആൻഡ് ടെക്നോളജി സൊസൈറ്റി അധ്യക്ഷൻ ഡോ. സി.പി. ഗിരിജാവല്ലഭൻ, ഭാരവാഹികളായ യു. പദ്മനാഭൻ, ഡോ. വി.പി.എൻ. നമ്പൂതിരി എന്നിവർ തന്നെ സഹായിച്ചതായും രാധാകൃഷ്ണൻ പറഞ്ഞു. വിദ്യാർഥിയായിരിക്കെ ഇൗ ആശയവുമായി രാധാകൃഷ്ണൻ ആദ്യം സമീപിച്ചത് ഡോ. സി.പി. മേനോനെയായിരുന്നെന്നും അദ്ദേഹം പ്രോത്സാഹിപ്പിച്ചെന്നും വാർത്തസമ്മേളനത്തിൽ പെങ്കടുത്ത സയൻസ് ആൻഡ് ടെക്നോളജി സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.