'ചോക്കലേറ്റ് തവള'; പുതിയതായി കണ്ടെത്തിയ തവളക്ക് പേരു നൽകി ഗവേഷകർ
text_fieldsന്യൂ ഗിനിയയിൽ പുതിയതായി കണ്ടെത്തിയ മരത്തവളക്ക് 'ചോക്കലേറ്റ് തവള'യെന്ന് പേരു നൽകിയിരിക്കുകയാണ് ഗവേഷകർ. മരത്തവളകൾക്ക് സാധാരണ പച്ച നിറമാണെങ്കിലും ഇവക്ക് ചോക്കലേറ്റിന്‍റെ നിറമാണ്. ഇതോടെയാണ് 'ചോക്കലേറ്റ് തവള'യെന്ന് പേര് നൽകിയത്.
ആസ്ട്രേലിയൻ ഗവേഷകരാണ് ന്യൂ ഗിനിയയിലെ ചതുപ്പ് മേഖലയിൽ നിന്ന് 'ചോക്കലേറ്റ് തവള'യെ കണ്ടെത്തിയത്. ആസ്ട്രേലിയൻ മരത്തവളയുമായി അടുത്ത ബന്ധമുള്ളവയാണ് ഇപ്പോൾ കണ്ടെത്തിയ തവള. എന്നാൽ, ആസ്ട്രേലിയൻ മരത്തവളക്ക് പച്ച നിറമാണ്.
ആസ്ട്രേലിയയും തൊട്ടുകിടക്കുന്ന ന്യൂ ഗിനിയയും 2.6 ദശലക്ഷം വർഷം മുമ്പ് കരപ്രദേശങ്ങളാൽ ബന്ധപ്പെട്ടു കിടന്നിരുന്നതായാണ് പഠനങ്ങൾ പറയുന്നത്. നിലവിൽ ഇവയ്ക്കിടയിൽ സമുദ്രമാണ്. ന്യൂ ഗിനിയയിൽ മഴക്കാടുകളാണ് ഭൂരിഭാഗവും. എന്നാൽ, ആസ്ട്രേലിയയിൽ പുൽമേടുകളാണ്.
ആസ്ട്രേലിയയിലെയും ന്യൂഗിനിയയിലെയും ജീവിവർഗങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നുള്ളത്, ഒരു കാലത്ത് രണ്ട് കരമേഖലകളും തമ്മിൽ ബന്ധപ്പെട്ടുകിടന്നിരുന്നുവെന്നതിന്‍റെ തെളിവാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.