അകലത്തിരുന്ന് നമ്മെ നിരീക്ഷിച്ച് അവരുണ്ട്, അതും 29 ഗ്രഹങ്ങളിൽ- കൊതിപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം
text_fieldsവാഷിങ്ടൺ: മനുഷ്യനെ എന്നും കൊതിപ്പിച്ച് ഏറെയായി അന്തരീക്ഷത്തിൽ പറന്നുനടക്കുന്നുണ്ട് പറക്കും തളികകളെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചുമുള്ള കേട്ടകഥകളും കണ്ട കാഴ്ചകളും. അവയുടെ ആധികാരികത ഇനിയും സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും പൂർണമായി തള്ളാനായിട്ടില്ലെന്ന് ശാസ്ത്രലോകം പറയുന്നു.
ആകാശങ്ങളിലെവിടെയോ നമ്മെ പോലെ കഴിച്ചുകൂട്ടുന്നവരെ കുറിച്ച് ഭൂമിയിലിരുന്ന് മനുഷ്യൻ സ്വപ്നം കാണുംപോലെ തിരിച്ച് നമ്മെ നിരീക്ഷിച്ച് അകലങ്ങളിൽ സമാന ജീവികളുണ്ടോ? അവർ മനുഷ്യരെ പോലെയാകുമോ അതോ മനുഷ്യർ തന്നെയാണോ? സൂര്യനു ചുറ്റും വലംവെക്കുന്ന ഭൂമിയുടെ കാഴ്ചകളിൽ അവർ അഭിരമിക്കുന്നുണ്ടാകുമോ? ഊഴം വെച്ച് ഭൂമി കാണാനുള്ള അവരുടെ വരവാകുമോ പലയിടത്തായി കണ്ടെന്ന് പറയപ്പെടുന്ന പറക്കുംതളികകൾ?
ജീവ സാന്നിധ്യമുണ്ടാകാവുന്ന 1,715 നക്ഷത്ര വ്യവസ്ഥകൾ (star systems) ഇതിനകം ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയിൽ ഭൂമിയുടെ കാഴ്ചകൾ ഏറ്റവും കൃത്യമായി പതിയാവുന്ന 46 നക്ഷത്രങ്ങളുണ്ടെന്നും വാനനിരീക്ഷകർ പറയുന്നു. മനുഷ്യ സാന്നിധ്യത്തിെൻറ തെളിവുലഭിക്കാൻ അവയിലെ 29 ഉപഗ്രഹങ്ങളിലുള്ളവർക്ക് സാധ്യത കൂടുതലാണെന്നാണ് കണക്കുകൂട്ടൽ. 336 പ്രകാശവർഷങ്ങൾക്കകത്ത് ഭൂമിയുടെ കാഴ്ചകൾ പതിയാവുന്ന 2,034 നക്ഷത്രങ്ങളെയാണ് ഒപ്പിയെടുക്കാനായത്. ഇതിൽ റോസ് 128 എന്നു പേരിട്ട നക്ഷത്രം 12 പ്രകാശവർഷം അകലെയാണ്. അതിന് ഭൂമിയുടെ രണ്ടിരട്ടി വലിപ്പമുള്ള ഒരു ഗ്രഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. 2,000 വർഷമായി അതിന് ഭൂമിയെ കാണാൻ അവസരം പലതുകഴിഞ്ഞുപോയി. 45 പ്രകാശവർഷം അകലെയുള്ള ട്രാപിസ്റ്റ്-1 എന്ന നക്ഷത്രത്തിന് ഏഴ് ഗ്രഹങ്ങളാണ് തിരിച്ചറിയാനായത്.
സൗരയൂഥത്തിനുമപ്പുറത്തെ ആയിരക്കണക്കിന് ഗ്രഹങ്ങൾ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വർഷാവസാനം ബഹിരാകാശത്തേക്ക് കുതിക്കുന്ന നാസയുടെ ജെയിംസ് വെബ് സ്പേസ് ദൂരദർശിനി ഈ വിഷയത്തിൽ കൂടുതൽ സഹായമാകുമെന്നാണ് കണക്കുകൂട്ടൽ.
പറക്കുംതളികകളെ കുറിച്ച് യു.എസ് സർക്കാർ വൈകാതെ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനിരിക്കെയാണ് പുതിയ സുചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.