ചന്ദ്രനിലെയും ചൊവ്വയിലെയും ‘മണ്ണിൽ’ നൂറുമേനി
text_fieldsലണ്ടൻ: ഭാവിയിൽ സ്ഥിരതാമസമാക്കുന്നവരെ ഊട്ടാൻ ചൊവ്വയിലും ചന്ദ്രനിലും കൃഷിചെയ് യാമെന്നു ഒരുകൂട്ടം ശാസ്ത്രജ്ഞർ. ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണ് കൃത്രിമമായി ന ിർമിച്ച് അതിൽ കൃഷി വിളയിച്ചിരിക്കുകയാണവർ.
നാസയാണ് ചന്ദ്രനിലെയും ചൊവ്വയി ലെയും ഉപരിതലത്തിലെ മണ്ണിെൻറ മാതൃക നിർമിച്ചത്. ഇൗ മണ്ണിലാണ് നെതർലൻഡിലെ ഗവേഷകർ കുറ്റിച്ചീര, തക്കാളി, മുള്ളങ്കി, വരക്, കടല, ചെഞ്ചീര, ഉള്ളി, പീച്ച് തുടങ്ങി 10 ലധികം വിത്തുകൾ മുളപ്പിച്ചത്. ചന്ദ്രനിലും ചൊവ്വയിലും ഫലപ്രദമായി കൃഷിചെയ്യാമെന്ന് തെളിയിക്കുന്നതാണ് പരീക്ഷണമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
ചൊവ്വയുടെ ഉപരിതലത്തിലെ പോലെ എല്ലാ ഘടകങ്ങളുമടങ്ങിയ ചുവന്ന മണ്ണിൽ തക്കാളിച്ചെടി വളരുന്നത് കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നുവെന്ന് വഗേനിങ്കൻ യൂനിവേഴ്സിറ്റി ആൻഡ് റിസർച്ചിലെ വീഗർ വമേലിങ്ക് പറഞ്ഞു.
ചൊവ്വയിലെ മണ്ണ് ക്ഷാരസ്വഭാവമുള്ളതും ജീവനുള്ളവക്ക് വളരാൻ ആവശ്യമുള്ള മെഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയതാണെന്നും നേരത്തേ കണ്ടെത്തിയിരുന്നു. ചന്ദ്രനിലെ പാറയിലും ജീവൻ നിലനിൽക്കാനാവശ്യമായ ഘടകങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.