Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഇത്​ പുതുചരിത്രം;...

ഇത്​ പുതുചരിത്രം; ബഹിരാകാശ ദൗത്യവുമായി സ്​പേസ്​ എക്​സി​െൻറ റോക്കറ്റ്​ പറന്നുയർന്നു

text_fields
bookmark_border
space-x
cancel
camera_alt??????????? ??????? ?????? ?????????????? ???????????? ??????? ??????? ???????????

ഫ്ലോറിഡ: യു.എസ്​ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്​സി​​​െൻറ ബഹിരാകാശ ദൗത്യവുമായി ഫാൽക്കൺ ഒമ്പത് റോക്കറ്റ്​​ പറന്നുയർന്നു. ശനിയാഴ്​ച പ്രാദേശിക സമയം വൈകീട്ട്​ 3.22നായിരുന്നു വിക്ഷേപണം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സ​​െൻററിൽ നീൽ ആംസ്​ട്രോങ്​ ചന്ദ്രനിലേക്ക്​ പറന്നുയർന്ന അതേ ലോഞ്ച്​ പാഡ്​ 39 ‘എ’യിൽനിന്നാണ്​ റോക്കറ്റ്​ വിക്ഷേപിച്ചത്​.

നേരത്തെ വ്യാഴാഴ്​ചയായിരുന്നു വിക്ഷേപണം നടക്കാനിരുന്നത്​. എന്നാൽ, മോശം കാലാവസ്​ഥയെത്തുടർന്ന്​ അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. പ്രമുഖ വ്യവസായി ഇലോൺ മസ്​കി​​​െൻറ ഉടമസ്​ഥതയിലുള്ള കമ്പനിയാണ്​ സ്​പേസ്​ എക്​സ്​. നാസയുമായി കൈകോർത്ത്​ സ്വകാര്യപേടകത്തിൽ സഞ്ചാരികളെ അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച്​ (ഐ.എസ്​.എസ്​) പ​ുതുചരിത്രം രചിക്കാനുള്ള കുതിപ്പിലാണ്​ റോക്കറ്റ്​. ഒമ്പത്​ വര്‍ഷങ്ങക്ക്​ ശേഷമാണ്​ അമേരിക്കന്‍ മണ്ണില്‍നിന്നും നാസയുടെ സഞ്ചാരികൾ ബഹിരാകാശത്തേക്ക് പറക്കുന്നത്​. 

സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത ഡ്രാഗണ്‍ ക്രൂ പേടകത്തിൽ ബോബ് ബെങ്കന്‍, ഡഗ്ലസ്​ ഹര്‍ലി എന്നീ ബഹിരാകാശ ഗവേഷകരാണുള്ളത്​. സ്​പേസ്​ എക്​സി​​​െൻറ തന്നെ ഫാൽക്കൺ ഒമ്പത്​ റോക്കറ്റിലായിരുന്നു വിക്ഷേപണം. ബെങ്കനും ഹാർലിയും സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികളായി മാറി. നാസയുടെ നിരവധി ദൗത്യങ്ങളിൽ പങ്കാളികളായ ഇരുവരും ഏജൻസിയുടെ ഏറ്റവും മികച്ച സഞ്ചാരികളും ഉറ്റ സുഹൃത്തുക്കളും കൂടിയാണ്​. 19 മണിക്കൂർ കൊണ്ടാണ്​ ഇവർ ബഹിരാകാശ നിലയി​ത്തിലെത്തുക. യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ വിക്ഷേപണം കാണാൻ ഫ്ലോറിഡയിലെത്തിയിരുന്നു. 

2011 ന് ശേഷം റഷ്യൻ വാഹനമായ സോയൂസിലാണ്​ അമേരിക്കന്‍ സഞ്ചാരികൾ ബഹിരാകാശ നിലയത്തിലെത്തിയിരുന്നത്. റഷ്യക്ക്​ ദശലക്ഷങ്ങൾ ​കൊടുത്തായിരുന്നു യാത്രകൾ. ബഹിരാകാശ രംഗത്തെ അമേരിക്കയുടെ കുത്തക തിരികെ പിടിക്കാൻ റിപബ്ലിക്കൻ പാർട്ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗം കൂടിയാണ്​ ഇത്തരം പദ്ധതികൾ. ഇതി​​​െൻറ ചുവടുപിടിച്ച്​ 2024ൽ വീണ്ടും ചന്ദ്രനിലേക്കും പിന്നാലെ ചൊവ്വയിലേക്കും മനുഷ്യനെ അയക്കാൻ നാസ പദ്ധതിയിടുന്നുണ്ട്​.  

2010ൽ മുൻ പ്രസിഡൻറ്​ ബറാക് ഒബാമയുടെ കാലത്താണ് അമേരിക്കൻ ബഹിരാകാശ യാത്രികരെ വഹിക്കാൻ സ്വകാര്യ ബഹിരാകാശ പേടകങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബഹിരാകാശ ഏജൻസിയുടെ വാണിജ്യ ക്രൂ പ്രോഗ്രാം ആരംഭിക്കുന്നത്. ഇന്ത്യൻ വംശജയായ കൽപന ചൗളയടക്കം ഏഴ്​ സഞ്ചാരികൾ ​കൊല്ലപ്പെട്ട കൊളംബിയ ദുരന്തത്തിന്​ ​േശഷമാണ്​ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രകൾക്ക്​ സ്വകാര്യ ഏജൻസികളെയും ആശ്രയിക്കാമെന്ന നിലയിലേക്ക്​ അമേരിക്ക മാറി ചിന്തിച്ച്​ തുടങ്ങിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nasaSpace Xinternational space stationelon musk
News Summary - SpaceX and NASA gear up, again, for historic launch
Next Story