ഇലോൺ മസ്കിെൻറ സ്റ്റാർഷിപ്പ് പരീക്ഷണം വീണ്ടും പരാജയപ്പെട്ടു; പൊട്ടിത്തെറിച്ച് ലാൻഡിങ്
text_fieldsലണ്ടൻ: ബഹിരാകാശ സഞ്ചാരികളുമായി ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പറക്കാൻ ലക്ഷ്യമിട്ട് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് നിർമിക്കുന്ന സ്റ്റാർഷിപ് രണ്ടാം ഘട്ട പരീക്ഷണവും ദുരന്തം. 10 കിലോമീറ്റർ പറന്നുയർന്ന ശേഷം മടക്കയാത്രക്കിടെ സ്ഫോടനത്തോടെ തകർന്നുവീഴുകയായിരുന്നു. രണ്ടു മാസം മുമ്പ് ആദ്യ പരീക്ഷണവും ദുരന്തമായിരുന്നു.
ടെക്സസിൽ നിന്ന് ചൊവ്വാഴ്ചയാണ് സ്പേസ് എക്സ് സ്റ്റാർഷിപ്പ് ആകാശത്തേക്ക് പറന്നുയർന്നത്. ലക്ഷ്യം പൂർത്തിയാക്കി മടക്കയാത്ര ആരംഭിക്കുംവരെ എല്ലാം ശുഭകരമായി തോന്നിയെങ്കിലും ലാൻഡിങ്ങിൽ പിഴച്ചു. അതോടെ പരിസര പ്രദേശങ്ങളെ തീയിലും പുകയിലും മുക്കി പേടകം അഗ്നിഗോളമായി നിലംപൊത്തി. ''ലാൻഡിങ് ഇനിയും പരിഹരിക്കേണ്ട പ്രശ്നമാണെന്ന്' സംഭവ ശേഷം സ്പേസ് എക്സ് ലോഞ്ച് വക്താവ് ജോൺ ഇൻസ്പ്രക്കർ പറഞ്ഞു. ആറര മിനിറ്റായിരുന്നു ദൗത്യത്തിന്‍റെ സമയം.
ആളുകളുമായി ചൊവ്വയിലേക്ക് പറക്കാൻ ലക്ഷ്യമിട്ടാണ് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ മുന്നിലുള്ള മസ്ക് സ്പേസ് എക്സ് സ്റ്റാർഷിപ്പ് പദ്ധതി അതിവേഗം പൂർത്തിയാക്കാനായി രംഗത്തുള്ളത്. ഇതിന്‍റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ സ്റ്റാർഷിപ്പ് എസ്.എൻ9 എന്ന പേടകമാണ് ചൊവ്വാഴ്ച തകർന്നത്. ഡിസംബറിലും ലാൻഡിങ്ങിനിടെയായിരുന്നു തകർച്ച. രണ്ടെണ്ണം തകർന്നെങ്കിലും സ്റ്റാർഷിപ് എസ്.എൻ 10 വൈകാതെ പരീക്ഷണത്തിനെത്തും.
ബഹിരാകാശ സഞ്ചാരികളുമായി യാത്രക്ക് പുറമെ, ബഹിരാകാശ പേടകങ്ങളിലേക്ക് ചരക്കെത്തിക്കാനും സഹായിക്കുംവിധമാണ് സ്റ്റാർഷിപ്പ് നിർമാണം. പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന ചാന്ദ്ര ദൗത്യവും പുനരാരംഭിക്കും. എന്നാൽ, രണ്ടുവട്ടവും പരീക്ഷണം തകർച്ചയിൽ കലാശിച്ചത് സ്പേസ് എക്സിനെ സമ്മർദത്തിലാക്കും.
ഓേരാ വർഷവും 100 സ്റ്റാർഷിപ്പുകൾ നിർമിക്കാനാണ് ലക്ഷ്യമെന്ന് നേരത്തെ ഇലോൺ മസ്ക് പറഞ്ഞിരുന്നു. 100 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ളതാകും ഓരോ വാഹനവും.
മനുഷ്യവാസം ഭൂമിയിൽനിന്ന് മറ്റു ഗോളങ്ങളിലേക്കുകൂടി എത്തിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു. 2024ൽ ചൊവ്വയിലേക്ക് ആദ്യമായി ആളെയെത്തിക്കാനാവുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.