600 വർഷത്തിനുള്ളിൽ ഭൂമി തീഗോളമായി മാറും –സ്റ്റീഫൻ ഹോക്കിങ്
text_fieldsബെയ്ജിങ്: മനുഷ്യെൻറ അനാവശ്യ ഇടപെടലുകൾ മൂലം 600 വർഷത്തിനുള്ളിൽ ഭൂമി തീഗോളമായി മാറുമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്. ജനസംഖ്യവർധനയും വൻതോതിലുള്ള ഉൗർജ ഉപഭോഗവുമാണ് 2600 ആവുേമ്പാഴേക്കും ഭൂമി തീഗോളമായി മാറുമെന്നതിെൻറ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടുത്ത ദശലക്ഷക്കണക്കിന് വർഷത്തേക്ക് ജീവെൻറ അംശം നിലനിൽക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇതുവരെ ആരും എത്തിപ്പെടാത്ത എവിടെയെങ്കിലും ധൈര്യമായി പൊയ്ക്കോളൂ എന്നാണ് ബെയ്ജിങ്ങിലെ ടെൻസെൻറ് വീ സമ്മിറ്റിൽ സ്റ്റീഫൻ ഹോക്കിങ് പറഞ്ഞത്. ഒരു ആവാസയോഗ്യമായ ഗ്രഹം പരിക്രമണം ചെയ്തേക്കാമെന്ന പ്രത്യാശയിൽ, സൗരോർജത്തിന് പുറത്ത് ഏറ്റവും അടുത്ത നക്ഷത്രത്തിലേക്ക് സഞ്ചരിക്കാനുള്ള അദ്ദേഹത്തിെൻറ പദ്ധതികളിലേക്ക് നിക്ഷേപകരെയും ക്ഷണിച്ചു.
സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നതും ദൃശ്യമായതുമായ ക്ഷീരപഥത്തിലെ നക്ഷത്രമാണ് ആൽഫ സെേൻറാറി. നാലു ലക്ഷം കോടി പ്രകാശവർഷം അകലെയുള്ള ഇൗ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങൾ ആവാസവ്യവസ്ഥക്ക് അനുകൂലമാണെന്നാണ് വിലയിരുത്തൽ. രണ്ടു ദശാബ്ദത്തിനുള്ളിൽ പ്രകാശവേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ചെറുവിമാനം ഉപയോഗിച്ച് ഇൗ മേഖലയിൽ എത്തിച്ചേരാനുള്ള ഉദ്യമം സാധ്യമാകുമത്രെ. ഇത് സാധ്യമാകുകയാണെങ്കിൽ ചൊവ്വയിലേക്ക് ഒരു മണിക്കൂറിനുള്ളിലും പ്ലൂേട്ടായിലേക്ക് ദിവസങ്ങൾക്കുള്ളിലും ആൽഫ സെേൻറാറിയിലേക്ക് 20 വർഷത്തിനുള്ളിലും എത്തിച്ചേരാൻ സാധിക്കുമെന്ന് ഹോക്കിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.