പ്രവചിച്ച ആയുസ്സ് മൂന്നുവർഷം; അതിജീവിച്ചത് 55 വർഷം
text_fieldsലണ്ടൻ: പരമാവധി മൂന്നു വർഷം മാത്രം ആയുസ്സ് കൽപിക്കപ്പെട്ട് ഹോക്കിങ്ങിനെ വീൽചെയറിലാക്കിയ നാഡീരോഗമാണ് അമയോട്രോപിക് ലേറ്ററൽ സ്ക്ലിറോസിസ്. 21ാം പിറന്നാൾ ആഘോഷങ്ങൾക്കിടെ വീണ് എഴുന്നേൽക്കാനാവാതെ ചികിത്സ തേടിയപ്പോഴാണ് രോഗം തിരിച്ചറിയുന്നത്. ഇനിയൊരിക്കലും ചലനശേഷി തിരിച്ചുകിട്ടില്ലെന്നറിഞ്ഞതോടെ കടുത്ത വിഷാദം ബാധിച്ച് മരണം സ്വപ്നംകണ്ടു കഴിഞ്ഞിരുന്നതായി ഹോക്കിങ് പറയുന്നുണ്ട്. ആശുപത്രിക്കിടക്കയിൽ തൊട്ടടുത്ത് രക്താർബുദം ബാധിച്ച് ബാലൻ മരണത്തിന് കീഴടങ്ങുന്നത് കണ്ടതോടെ ഇൗ രോഗം തന്നെ തളർത്താനല്ലെന്ന് ഹോക്കിങ് ഉറപ്പിച്ചു.
തലച്ചോറിലെയും നെട്ടല്ലിലെയും നാഡീകോശങ്ങളെ ബാധിക്കുന്ന രോഗം വന്നവർ ഞരമ്പുകളും പേശികളും തളർന്ന് പൊതുവെ 3-5 വർഷംകൊണ്ട് മരണത്തിന് കീഴടങ്ങും. അപൂർവം ചിലർ മാത്രമാണ് അതിജീവിക്കുക. ഒരു ലക്ഷത്തിൽ രണ്ടു പേർക്കെന്ന തോതിൽ ലോകത്ത് ഇൗ രോഗമുണ്ട്. ഇച്ഛാശക്തിയുടെ കരുത്തിൽ ഹോക്കിങ് തോൽപിച്ചത് വൈദ്യശാസ്ത്രത്തിെൻറ എല്ലാ കണക്കുകൂട്ടലുകെളയുമായിരുന്നു. പിന്നീട് ന്യൂമോണിയ വന്ന് സംസാരശേഷി പോയിട്ടും ആവശ്യമായ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹം ഭൂഖണ്ഡങ്ങൾ സഞ്ചരിച്ചു. എല്ലാ തലങ്ങളിലുമുള്ള മനുഷ്യരുമായും സംസാരിച്ചു.
ഇനിയും സ്വപ്നം കാണാനാവാത്ത ആശയതീവ്രതയോടെ ഗവേഷണങ്ങൾ തുടർന്നു. രണ്ടു തവണ വിവാഹിതനായി. സിനിമകളിൽ അഭിനയിച്ചു. ആകാശത്ത് സഞ്ചരിച്ചു. അടുത്ത തലമുറ മനുഷ്യൻ എന്താകണമെന്ന് ഉപദേശിച്ചു. ഒാരോ തവണയും ഹോക്കിങ്ങിെൻറ വാക്കുകൾ ആശയവൈവിധ്യംകൊണ്ട് പുതിയ വിപ്ലവം തീർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.