നികുതി കുടിശ്ശിക തീർക്കാൻ വഴിയില്ല; പ്രമുഖ ശാസ്ത്രജ്ഞൻ ഹോക്കിങ്ങിെൻറ ഓഫീസും ആർെക്കെവും സർക്കാറിന്
text_fieldsലണ്ടൻ: സമീപ കാലത്ത് ലോകം കണ്ട ഏറ്റവും പ്രതിഭാധനനായ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിെൻറ വിലപിടിച്ച സ്വാകര്യ രേഖകളും ഗവേഷണ പ്രബന്ധങ്ങളും ബ്രിട്ടീഷ് സർക്കാറിന്. നികുതി കുടിശ്ശിക ഒടുക്കാൻ വഴിയെന്ന നിലക്കാണ് കാംബ്രിജ് യൂനിവേഴ്സിറ്റിയിൽ സൂക്ഷിച്ച ഈ രേഖകൾ സർക്കാർ ഏറ്റെടുത്തത്.
വിവിധ മാർപാപ്പമാരും രാഷ്ട്രപതിമാരും അയച്ച കത്തുകൾ, പ്രത്യേകമായി തയാറാക്കിയ വീൽ ചെയറുകൾ, ഹോക്കിങ്ങിെൻറ ഒറിജിനൽ പി.എച്ച്ഡി പ്രബന്ധം (വികസ്വരമായ പ്രപഞ്ചത്തിെൻറ സ്വഭാവവിശേഷങ്ങൾ എന്നു പേര്), ഫ്രെഡ് ക്യൂമിങ് വരച്ച പോർട്രെയ്റ്റ് തുടങ്ങിയവ സർക്കാർ ഏറ്റെടുത്തതിൽ പെടും. 40 കോടിയിലേറെ രൂപയാണ് അദ്ദേഹത്തിെൻറ പേരിൽ നികുതി കുടിശ്ശികയുള്ളത്.
ഇതിൽ ഹോക്കിങ്ങിെൻറ ഓഫീസിലെ വസ്തുവകകൾ സയൻസ് മ്യൂസിയത്തിനും ആർക്കൈവ് കാംബ്രിജ് യൂനിവേഴ്സിറ്റി ലൈബ്രറിക്കുമാകും കൈമാറുക.
1988ൽ ഹോക്കിങ് പുറത്തിറക്കിയ 'ഏ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' രണ്ടര കോടിയിലേറെ പ്രതികൾ വിറ്റുപോയിരുന്നു.
ശരീരം നിശ്ചലമാക്കുന്ന മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് 21ാം വയസ്സ് മുതലാണ് കടുത്ത ശാരീരിക അവശതകളിലേക്ക് അദ്ദേഹം മാറിയത്. രണ്ടു വർഷം മാത്രം ജീവിക്കുമെന്ന് വിദഗ്ധർ പറഞ്ഞിടത്ത് പിന്നെയും 55 വർഷം ശാസ്ത്രവൈഭവം കൊണ്ടും ഇഛാശക്തികൊണ്ടും കീഴടക്കി അദ്ദേഹം ജയിച്ചുനിന്നു. 2018ലായിരുന്നു വിയോഗം.
കാംബ്രിജ് വാഴ്സിറ്റിയിലെ അൈപ്ലഡ് മാത്തമാറ്റിക്സ് ആൻറ് തിയോററ്റിക്കൽ ഫിസിക്സ് വിഭാഗത്തിൽ 2002 മുതൽ അദ്ദേഹമുണ്ടായിരുന്ന ഓഫീസ് വിടപറയുന്നതിന് തൊട്ടുമുമ്പാണ് ഒഴിഞ്ഞിരുന്നത്. റഫറൻസ് പുസ്തകങ്ങൾ, ബോർഡുകൾ, കോഫിമേക്കർ, മെഡലുകൾ, മെമേൻറാകൾ എന്നിവയൊക്കെയും ഇവിടെയുണ്ടായിരുന്നു.
മറ്റു ശാസ്ത്രജ്ഞരുമായി ഇദ്ദേഹം ബെറ്റുവെച്ചതിെൻറ പകർപ്പുകളും ഇവിടെയുണ്ട്. സിഗ്നസ് നക്ഷത്രക്കൂട്ടത്തിൽ തമോഗർത്തം കാണപ്പെടുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഒന്ന്. ബെറ്റ് തോറ്റെങ്കിലും സിദ്ധാന്തം തെൻറതായതിനാൽ ജയിക്കുകയും ചെയ്തു.
1960കൾ മുതൽ വീൽചെയറിലായിരുന്നു ഹോക്കിങ്. 1986 മുതൽ വോയ്സ് സിന്തസൈസറും കൂടെയുണ്ടായിരുന്നു.
ഹോക്കിങ് വാഴ്സിറ്റി ലൈബ്രറിയിലെ നിത്യസ്മാരകമായി മാറുേമ്പാൾ നേരത്തെ അവിടെയെത്തിയ മറ്റു ചിലരുമുണ്ട്. സർ ഐസക് ന്യൂട്ടൺ, ചാൾസ് ഡാർവിൻ തുടങ്ങിയവരാണവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.