ഹോക്കിങ്ങിെൻറ വീൽചെയറും പ്രബന്ധങ്ങളും വിൽപനക്ക്
text_fieldsലണ്ടൻ: അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിെൻറ ചക്രക്കസേരയടക്കമുള്ള വസ്തുക്കൾ വിൽപനക്ക്. ഹോക്കിങ് ഉപയോഗിച്ച 22വസ്തുക്കളാണ് ഒാൺലൈൻ ലേലത്തിന് വെച്ചിരിക്കുന്നത്. പ്രപഞ്ചോൽപത്തിയെ കുറിച്ച പ്രബന്ധം, ചില അവാർഡുകൾ, ശാസ്ത്ര ലേഖനങ്ങളുടെ പ്രതികൾ എന്നിവയും ലേലത്തിനുണ്ട്.
22ാം വയസ്സിൽ മാരകമായ രോഗം ബാധിച്ചതിനെ തുടർന്ന് തളർന്നശേഷം ഉപയോഗിച്ച വീൽചെയറാണ് കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത്. 1965ൽ കാംബ്രിജ് സർവകലാശാലയിൽ സമർപ്പിച്ച ഹോക്കിങ്ങിെൻറ പി.എച്ച്ഡി പ്രബന്ധത്തിെൻറ ഒരു കോപ്പിയും വിൽപനക്കുവെച്ചവയുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
ഇതിന് 195,000ഡോളർവരെ (ഏകദേശം 1.43കോടി രൂപ) ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഹോക്കിങ് ഉപയോഗിച്ച വീൽചെയറുകളിൽ ഒന്നുമാത്രമാണ് ലേലത്തിനുള്ളത്. ലേലത്തിൽ ലഭിക്കുന്ന തുക ഹോക്കിങ്ങുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനക്കാണ് ലഭിക്കുക. ഒക്ടോബർ 31മുതൽ നവംബർ 8വരെയാണ് ലേലം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.