സൂപ്പര്‍ അബ്സോര്‍ബൻറ് കണ്ടെത്തി ശ്രീചിത്രയിലെ ശാസ്ത്രജ്ഞർ
text_fieldsതിരുവനന്തപുരം: ശ്വസനേന്ദ്രിയ സംബന്ധവും അല്ലാതെയുമുള്ള ശരീരസ്രവങ്ങളെ വലിച്ചെട ുത്ത് കട്ടിയാക്കാനും അണുബാധ തടയാനും കഴിയുന്ന ആധുനിക സംവിധാനം (സൂപ്പര്‍ അബ്സോര്ബ ൻറ്) ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചു.
ബയോ മെഡിക്കല്‍ ടെക്നോളജി വിഭാഗത്തിനു കീഴിലെ ബയോ മെറ്റീരിയല്‍ സയന്‍സ് ആൻഡ് ടെക്നോളജിയിലെ ഡോ. എ സ്. മഞ്ജു, ഡോ. മനോജ് കോമത്ത് എന്നിവരാണ് ‘ചിത്ര അക്രിലോസോര്‍ബ് സെക്രീഷന്‍ സോളിഡിഫിക്കേഷന്‍ സിസ്റ്റം’എന്ന് പേരിട്ട സംവിധാനം കണ്ടുപിടിച്ചത്.
രോഗിയില്‍നിന്ന് രോഗകാരണമാകുന്ന സ്രവങ്ങളെ സുരക്ഷിതമായി നീക്കം ചെയ്യുക സാധാരണ നിലയിൽ വെല്ലുവിളിയാണ്. നിലവിൽ സ്രവം വലിച്ചെടുക്കാൻ ഉപേയാഗിക്കുന്ന ഘരരൂപത്തിലുള്ള സംവിധാനങ്ങളെക്കാൾ അക്രിലോസോര്ബിൽ അടങ്ങിയ ജെൽ സ്രവങ്ങളെ 20 മടങ്ങ് അധികമായി വലിച്ചെടുക്കുകയും അണുബാധ ഇല്ലാതാക്കുകയും ചെയ്യും. ശരീരസ്രവങ്ങളെ കട്ടിയാക്കുകയും തല്‍സ്ഥാനത്ത് ഉറപ്പിക്കുന്നതിലൂടെ ഇവ മറ്റ് ഭാഗത്തേക്ക് പടരാെത തടയുമെന്നും ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രഫ. അശുതോഷ് ശര്‍മ പറഞ്ഞു.
രോഗികളില്‍നിന്ന് നീക്കം ചെയ്യുന്ന സ്രവങ്ങള്‍ സംസ്കരിക്കുന്നത് ആശുപത്രികൾ നേരിടുന്ന വലിയ പ്രശ്നമാണ്. കോവിഡ്-19 പോലെയുള്ള സാംക്രമിക രോഗം ബാധിച്ചവരില്‍നിന്നുള്ള സ്രവങ്ങളാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ േവണം. ഇത്തരത്തിലുള്ള സ്രവങ്ങള്‍ ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുകയെന്നത് നഴ്സിങ്-ക്ലീനിങ് ജീവനക്കാര്‍ക്ക് ശ്രമകരവും അപകടകരവുമായ ജോലി കൂടിയാണ്.
അതിനാൽ ശ്രീചിത്രയുടെ ഇൗ കണ്ടുപിടിത്തം ആരോഗ്യമേഖലക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.