ടൈറ്റാനിൽ പുതിയ ഹിമമേഘം കണ്ടെത്തി
text_fieldsവാഷിങ്ടൺ: ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാനിൽ ഹിമമേഘം കണ്ടെത്തിയതായി നാസയിലെ ശാസ്ത്രജ്ഞർ. സെപ്റ്റംബറിൽ ദൗത്യം അവസാനിപ്പിച്ച കസീനി പേടകത്തിൽനിന്ന് ലഭിച്ച ചിത്രങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ‘നാസ’ നിഗമനങ്ങൾ പുറത്തുവിട്ടത്. ടൈറ്റാെൻറ ധ്രുവമേഖലയിലെ അന്തരീക്ഷത്തിലാണ് െഎസ് നിറഞ്ഞ മേഘങ്ങളുടെ സാന്നിധ്യം.
ഹൈഡ്രജൻ, മീഥൈൽ എന്നിവയുടെ തന്മാത്രകൾ ഒരേസമയം സാന്ദ്രീകരിച്ചാണ് െഎസ് രൂപപ്പെട്ടതെന്ന് വിശകലനങ്ങൾ സ്ഥിരീകരിച്ചതായി നാസ ഗവേഷകർ വ്യക്തമാക്കി.കസീനിയിലെ ഇൻഫ്രാറെഡ് കാമറകളാണ് ഇൗ വിഷകാരിയായ മേഘങ്ങളെ കണ്ടെത്തിയത്. അവ നഗ്ന നേത്രങ്ങളാൽ കാണാനാകില്ലെന്നും ഗവേഷകർ സ്ഥിരീകരിച്ചു. വിവിധ വാതകങ്ങൾ നിറഞ്ഞ ടൈറ്റാനിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാസമാറ്റങ്ങളുടെ സങ്കീർണതയിലേക്കാണ് പുതിയ കണ്ടെത്തൽ വിരൽചൂണ്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.