Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പറഞ്ഞതെല്ലാം പച്ചക്കള്ളം...! മഹാരാഷ്​ട്രയിൽ നിന്നുള്ള 14കാരി നാസയുടെ പാനലിസ്റ്റായതിങ്ങനെ....!
cancel
Homechevron_rightTECHchevron_rightSciencechevron_rightപറഞ്ഞതെല്ലാം...

പറഞ്ഞതെല്ലാം പച്ചക്കള്ളം...! മഹാരാഷ്​ട്രയിൽ നിന്നുള്ള 14കാരി നാസയുടെ പാനലിസ്റ്റായതിങ്ങനെ....!

text_fields
bookmark_border

ന്യൂഡൽഹി: തങ്ങളുടെ എം.എസ്​.ഐ ​ഫെലോഷിപ്​സ്​ വെർച്വൽ പാനലിലേക്ക്​ മഹാരാഷ്​ട്ര സ്വദേശിനിയായ 14 കാരിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട്​ നിർണായക വെളിപ്പെടുത്തലുമായി യു.എസ് ബഹിരാകാശ ഏജൻസിയായ നാസ രംഗത്ത്​. ദീക്ഷ ഷിൻഡെയെ ഏജൻസി പാനലിസ്റ്റായി തിരഞ്ഞെടുത്തത്​ അവൾ നൽകിയ "തെറ്റായ വിവരങ്ങളുടെ" അടിസ്ഥാനത്തിലാണെന്ന്​ നാസ വെളിപ്പെടുത്തി. ഏജൻസിയിൽ നിന്ന് ഷിൻഡെയ്ക്ക് ഒരു ഫെലോഷിപ്പും ധനസഹായവും ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

തമോ ഗർത്തങ്ങളും ദൈവവും എന്ന വിഷയത്തിലുള്ള പഠനത്തെ അടിസ്ഥാനമാക്കി നാസ ദീക്ഷ ഷി​ൻഡെയെ അവരുടെ പാനലിസ്റ്റായി തെരഞ്ഞെടുത്തെന്ന വാർത്തകൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ കൗമാരക്കാരിയെ അനുമോദിച്ച്​ കുറിപ്പുകളുടെ പ്രവാഹമായിരുന്നു​. എന്നാൽ, ചിലർ ഷിൻഡെ പങ്കുവെച്ച തെളിവുകളിലും വിവരങ്ങളിലും സംശയം പ്രകടിപ്പിച്ച്​ രംഗത്തെത്തിയിരുന്നു. പലരും അവളുടെ അവകാശവാദം വ്യാജമാണെന്ന്​ സൂചിപ്പിക്കുകയും ചെയ്​തു.


''തമോ ഗർത്തങ്ങളും ദൈവവും എന്ന വിഷയത്തെ കുറിച്ച്​ ഞാൻ തിയറി സമർപിച്ചിരുന്നു..., മൂന്നു ശ്രമത്തിനൊടുവിൽ നാസ അത്​ സ്വീകരിച്ചു. അവരുടെ വെബ്​സൈറ്റിനുവേണ്ടി ലേഖനങ്ങളെഴുതാൻ നാസ ആവശ്യപ്പെട്ടിട്ടുണ്ട്​..''.​-​ എന്നായിരുന്നു വാർത്താ ഏജൻസിയായ എഎൻഐയോടുള്ള​ ഷിൻഡെയുടെ അവകാശവാദം. ഗവേഷണ നിർദ്ദേശങ്ങളും ആപ്ലിക്കേഷനുകളും അവലോകനം ചെയ്യാനുള്ള വിദഗ്ദ്ധ പാനലിസ്റ്റുകൾക്കായി നാസയുടെ STEM എൻഗേജ്മെൻറ് ഓഫീസ് ഒരു തേർഡ്​-പാർട്ടി സർവീസ്​ മുഖേന ദിവസങ്ങൾക്ക് മുമ്പ്​​ അപേക്ഷകൾ ക്ഷണിച്ചിരുന്നു.

എന്നാൽ, പശ്ചാത്തലവും യോഗ്യതകളും സംബന്ധിച്ച് ലഭിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്​ ദീക്ഷയെ പാനലിസ്റ്റായി തെരഞ്ഞെടുത്തതെന്ന്​ ​നാസ 'ദ പ്രിൻറിന്​' നൽകിയ പ്രസ്​താവനയിൽ വിശദീകരിച്ചു. സാധ്യതയുള്ള പാനലിസ്റ്റുകളുടെ പശ്ചാത്തലം പരിശോധിക്കുന്ന പ്രക്രിയ തങ്ങൾ നിലവിൽ അവലോകനം ചെയ്തുവരികയാണെന്നും നാസ വ്യക്​തമാക്കി.

വാർത്താ ഏജൻസിയായ എഎൻഐ ആയിരുന്നു ദീക്ഷ ഷി​ൻഡെയുടെ നേട്ടത്തെ കുറിച്ച്​ ആദ്യം റിപ്പോർട്ട്​ ചെയ്​തത്​. വൈകാതെ മറ്റ്​ മാധ്യമങ്ങളും അതേ​റ്റെടുത്തിരുന്നു. എന്നാൽ, അമേരിക്കൻ പൗരന്മാർക്ക് മാത്രമേ നാസയ്​ക്ക്​ വേണ്ടിയുള്ള നിർദ്ദേശങ്ങൾ അയയ്ക്കാൻ കഴിയൂ എന്നതടക്കം വാർത്തയിലെ ചില പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ച്​ ചില വായനക്കാർ തന്നെ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NASADiksha ShindeNASA fellowshippanelist
News Summary - truth behind story about 14 year old Diksha Shinde as panelist for NASA fellowship
Next Story