ചൈനയുടെ ആദ്യ ബഹിരാകാശ നടത്തം യാഥാര്‍ഥ്യമാക്കി സ്‌പേസ് സ്റ്റേഷനിലെ യാത്രികര്‍
text_fieldsബൈജിങ്: ചൈനയുടെ ആദ്യ ബഹിരാകാശ നടത്തം (സ്‌പേസ് വാക്) യാഥാര്‍ഥ്യമാക്കി പുതിയ സ്‌പേസ് സ്റ്റേഷനിലെ ബഹിരാകാശ യാത്രികര്‍. ലിയു ബോമിങ്, ടാങ് ഹോംഗ്‌ബോ എന്നിവരാണ് ബഹിരാകാശ കേന്ദ്രത്തിന് പുറത്ത് നടന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ യാത്രികനായ ലീ ഹെഷെങ് സ്റ്റേഷനുള്ളില്‍ തന്നെ കഴിഞ്ഞു.
ജൂണ്‍ 17നാണ് മൂന്ന് ബഹിരാകാശ യാത്രികരും സ്‌പേസ് സ്റ്റേഷനിലെത്തിയത്. റോബോട്ടിക് ആം ഉപകരണത്തിന്റെ ഇന്‍സ്റ്റലേഷന്‍, അത്യാധുനിക ബഹിരാകാശ വസ്ത്രത്തിന്റെ പരീക്ഷണം എന്നിവയും ഇവര്‍ ബഹിരാകാശ നടത്തത്തിനിടെ നിര്‍വഹിച്ചു. ആറ് മണിക്കൂറോളം ശൂന്യതയില്‍ കഴിയാന്‍ സഹായകമാവുന്നതാണ് ഈ വസ്ത്രം.
അഭിമാനമായി കാണുന്ന ചൊവ്വാ ദൗത്യത്തിന്റെ ഭാഗമായി മേയ് മാസത്തില്‍ പര്യവേക്ഷണ വാഹനത്തെ വിജയകരമായി ചൊവ്വയില്‍ ഇറക്കിയിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി 100ാം വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തിലായിരുന്നു ഈ ദൗത്യം.
Two #astronauts have made the first #space walk outside #China's new orbital station. Awesome. 👨🏻🚀👨🏻🚀pic.twitter.com/L9lNvHMDAM
— Auron (@auron83591234) July 4, 2021
On July 4th, astronauts Liu Boming and Tang Hongbo in #Tiangong space station finished their first 7-hour EVA spacewalk for robotic arm testing, panorama device lifting, emergency returning testing, etc. There will be another spacewalk by Shenzhou 12 crews. We'll do live stream. pic.twitter.com/v1UUkUKIdF
— CNSA Watcher (@CNSAWatcher) July 4, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.