ഏറ്റവും നീളമേറിയ ജീവിയെ കണ്ടെത്തി ശാസ്ത്രജ്ഞൻമാർ
text_fieldsസിഡ്നി: ലോകം കൊറോണ ഭീതിയിൽ അടച്ചുപൂട്ടിയിരിക്കുേമ്പാൾ പല തരത്തിലുള്ള കൗതുക വാർത്തകൾ ആണ് ദിവസവും നമ്മെ തേടി വരുന്നത്. എന്നാൽ, ആസ്ട്രേലിയയിൽ വലിയൊരു കണ്ടുപിടുത്തമാണ് ഇൗ കോവിഡ് കാലത്ത് റിപ്പോർട്ട് ചെയ്യപ ്പെട്ടത്. പടിഞ്ഞാറൻ ആസ്ട്രേലിയയിലെ ആഴക്കടലിൽ ഇതുവരെ കണ്ടെത്താത്ത 30 ഒാളം ജീവികളെ കണ്ടെത്തിയതായി അവർ അവകാശപ് പെടുന്നു.
വെസ്റ്റേൺ ആസ്ട്രേലിയ മ്യൂസിയത്തിലെ വിദഗ്ധരാണ് ഇത് അറിയിച്ചത്. അതിൽ ഒന്ന് ലോകത്തിലെ ഏറ്റവും നീളമേറിയ സൈഫൊനൊഫോർ വിഭാഗത്തിൽ പെടുന്ന ജീവിയാണെന്നും അവർ അവകാശപ്പെടുന്നു. (ആഴക്കടലിൽ കാണപ്പെടുന്ന ജീവിയാണ് സൈഫൊനൊഫോർ. ഇരകളെ വേട്ടയാടി തിന്നുന്ന ഇവ ജെല്ലി ഫിഷ് വിഭാഗത്തിൽ പെടുന്നതാണ്. ഗ്രാഹികൾ കൊണ്ടാണ് ഇരപിടിക്കുന്നത്).
Get out the tape measure!@wamuseum researchers have found what they believe could be the longest animal ever recorded.
— wamuseum (@wamuseum) April 14, 2020
It has been estimated that the giant Apolemia siphonophore is more than 120m long, but it's length is yet to be formally established.https://t.co/rFaNrZnHYn
സൈഫൊനൊഫോർ മുേമ്പ ആസ്ട്രേലിയയിൽ കാണാപ്പെടാറുള്ളതാണെങ്കിലും അവയിൽ ഏറ്റവും വലിപ്പമേറിയതിനെയാണ് ശാസ്ത്രജ്ഞൻമാർ കണ്ടെത്തിയത്. 120 മീറ്ററോളമാണ് അതിെൻറ നീളമെന്നാണ് പ്രാഥമിക നിഗമനം. 46 മീറ്ററാണ് ഇതുവര കണ്ടെത്തിയതിൽ വെച്ചേറ്റവും വലിപ്പമേറിയത്. എന്നാൽ, ജീവിയുടെ നീളത്തിെൻറ കണക്ക് ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കടലിൽ കാണപ്പെടുന്ന നീലത്തിമിംഗലത്തിെൻറ വലിപ്പം 25 മീറ്ററാണ് എന്നോർക്കണം.
അതുമാത്രമല്ല, പടിഞ്ഞാറൻ ആസ്ട്രേലിയൻ മ്യൂസിയത്തിലെ ശാസ്ത്രജ്ഞർ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത മറ്റു ചില സമുദ്ര ജിവകളെ കൂടി കണ്ടെത്തിയിട്ടുണ്ട്. അവയിലൊന്നാണ് ഭീമൻ ഹൈഡ്രോയ്ഡുകൾ. എന്തായാലും പുതിയ സൈഫൊനൊഫോറിെൻറ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.