മൂത്രം ഉപയോഗിച്ച് മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം; 'പീ പവർ' സാങ്കേതികവിദ്യയുമായി ഗവേഷകർ
text_fieldsലണ്ടൻ: മൂത്രം ഉപയോഗിച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സാധിക്കുന്ന സാങ്കേതിക വിദ്യയുമായി ഒരുപറ്റം ഗവേഷകർ. ബ്രിട്ടനിലെ ബ്രസ്റ്റോളിലുള്ള ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. മൈക്രോബയല്‍ ഫ്യൂവല്‍ സെല്‍സ് ഉപയോഗിച്ചാണ് മൂത്രത്തില്‍ നിന്നും ഊര്‍ജ്ജം കണ്ടെത്തുന്നത്.
മൂത്രത്തില്‍ നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കുന്ന സൂക്ഷ്മാണുക്കളെയാണ് കണ്ടുപിടുത്തത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. രണ്ടുവർഷം മുമ്പ് ഗ്ലാസ്റ്റൻബറി ഫെസ്റ്റിവലിൽ വെച്ച് 'പീ പവർ' പ്രൊജക്ടിന്റെ പരീക്ഷണം ആരംഭിച്ചിരുന്നു. അന്ന് ശൗചാലയങ്ങളിൽ വൈദ്യുതി ഉത്‌പാദിപ്പിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ തെളിയിച്ചു.
'ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ മൈക്രേബിയൽ ഫ്യുവൽ സെൽ ഉപയോഗിച്ച് മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരുദിവസം വീട്ടാവശ്യത്തിനുള്ള വൈദ്യുതി ഇങ്ങനെ ഉദ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്ലാസ്റ്റൻബറി ഫെസ്റ്റിവലിൽ വെച്ച് രണ്ടുവർഷങ്ങൾക്ക് മുേമ്പ ഇതിന്‍റെ പരീക്ഷണം ആരംഭിച്ചിരുന്നു. ഇതുവരെ മൊബൈല്‍ ഫോണുകള്‍, ബള്‍ബുകള്‍, റോബോട്ടുകള്‍ എന്നിവ ചാർജ് ചെയ്യാൻ കഴിഞ്ഞു. ഫെസ്റ്റിവലിനിടെ അഞ്ച് ദിവസം ശൗചാലയത്തിൽ ആളുകൾ മൂത്രമൊഴിച്ചതിൽ നിന്ന് 300 വാട്ട് അവർ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിഞ്ഞു'-ബ്രിസ്റ്റോൾ റോബോട്ടിക്സ് ലൈബ്രറിയിലെ ഡോ. അയോണിസ് ഇറോപോലസ് പറഞ്ഞു.
മൂത്രത്തിൽ നിന്നുള്ള ഈ വൈദ്യുതി ഉപയോഗിച്ച് 10 വാട് ബൾബ് 30 മണിക്കൂർ പ്രകാശിപ്പിക്കാമെന്ന് സാരം.
മൈക്രോബയൽ ഫ്യൂവൽ സെല്ലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് കണ്ടുപിടുത്തം. ഇതുവരെ മൂത്രം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വഴി മൊബൈൽ ഫോണുകൾ, ബൾബുകൾ, റോബോട്ടുകൾ എന്നിവയാണ് പ്രവർത്തിപ്പിക്കാൻ സാധിച്ചത്. വൈകാതെ ഗാർഹിക ആവശ്യങ്ങൾക്കും ഈ ഉൗർജ്ജം ഉപയോഗപ്പെടുത്താനാണ് ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.