ഡോക്ടർക്ക് സന്ദേശമയക്കുന്ന ഡിജിറ്റൽ ഗുളിക ഉടൻ വിപണിയിൽ
text_fieldsന്യൂയോർക്: ലോകത്തെ ആദ്യത്തെ ഡിജിറ്റൽ ഗുളികക്ക് അമേരിക്കൻ അധികൃതർ അംഗീകാരം നൽകി. ചികിത്സാരംഗത്ത് വിപ്ലവകരമായ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കുന്ന ‘എബ്ലിഫൈ’ എന്ന ഡിജിറ്റൽ ഗുളിക മനോരോഗികൾക്കുവേണ്ടിയാണ് ആദ്യം തയാറാക്കുക.
ഇത്തരം ഗുളികകൾ ആമാശയത്തിൽ എത്തിക്കഴിഞ്ഞാൽ അത് രോഗിയുടെ മരുന്നെടുക്കുന്നതിലെ കൃത്യനിഷ്ഠ, ശാരീരിക മാറ്റങ്ങൾ തുടങ്ങിയവ സിഗ്നലുകൾ വഴി ഡോക്ടറുടെ സ്മാർട്ട് ഫോണുകളിലേക്ക് വിനിമയം ചെയ്യുമെന്നതാണ് ജപ്പാനിലെ ഒറ്റ്സുക കമ്പനി വികസിപ്പിച്ച ഡിജിറ്റൽ ഗുളികയുടെ സവിശേഷത. ഗുളികയോടൊപ്പമുള്ള ചിപ്പ് സിലിക്കൺവാലിയിലെ പ്രോട്ടസ് ഡിജിറ്റൽ ഹെൽത്ത് ഇൻകോർപറേറ്റഡാണ് രൂപകൽപന ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.