‘വിക്രം ലാൻഡർ’ 104 കിലോമീറ്റർ ഭ്രമണപഥത്തിൽ VIDEO
text_fieldsബംഗളൂരു: ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനു മുന്നോടിയായി വിക്രം ലാൻഡറിനെ ചന്ദ്രെൻറ ഏറ്റവും അടുത്തെത്തിക്കുന്ന ദൗത്യത്തിെൻറ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി. ചൊവ്വാഴ്ച രാവിലെ 8.50ന് ആരംഭിച്ച ദൗത്യത്തിൽ വിക്രം ലാൻഡറിലെ ഒാൺബോർഡ് പ്രൊപ്പൽഷൻ സിസ്റ്റം നാലു സെക്കൻഡ് പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം ചുരുക്കിയത്. ഇതോടെ ചന്ദ്രനിൽനിന്ന് ഏറ്റവും അടുത്തായി 104 കിലോമീറ്റർ പരിധിയിൽ വിക്രം ലാൻഡറെത്തി.
ജൂലൈ 22ലെ വിക്ഷേപണത്തിനുശേഷം ആദ്യമായാണ് വിക്രം ലാൻഡറിലെ പ്രൊപ്പൽഷൻ സിസ്റ്റം ചൊവ്വാഴ്ച പ്രവർത്തിപ്പിച്ചത്. ഒാർബിറ്ററിൽനിന്നുള്ള വിക്രം ലാൻഡറിെൻറ വേർപെടൽ തിങ്കളാഴ്ച ഉച്ചക്ക് 1.15ന് വിജയകരമായി പൂർത്തിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.