എട്ടാം ക്ലാസ് കഴിഞ്ഞാൽ നിർമിക്കാം, ഉപഗ്രഹം
text_fieldsന്യൂഡൽഹി: എട്ടാം ക്ലാസിൽ പഠിക്കുന്ന മിടുക്കന്മാർക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ് ഥാപനമായ െഎ.എസ്.ആർ.ഒയുടെ ഒാഫർ. മികവുണ്ടെങ്കിൽ ഇൗ പ്രായത്തിൽ ഉപഗ്രഹവും നിർമിക്ക ാം. നല്ല ഉപഗ്രഹമാണ് കൊച്ചു മിടുക്കന്മാർ നിർമിക്കുന്നതെങ്കിൽ അത് വിക്ഷേപിക്കാൻ െ എ.എസ്.ആർ.ഒ ഒരുക്കം.
വിദ്യാർഥികളിൽ ബഹിരാകാശ ഗവേഷണ കൗതുകം വളർത്താൻ ‘യുവ ശാസ്ത്രജ്ഞ’ പരിശീലന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് െഎ.എസ്.ആർ.ഒ. ഒാരോ സംസ്ഥാനത്തുനിന്നും എട്ടാം ക്ലാസ് കഴിഞ്ഞ മൂന്നു വീതം വിദ്യാർഥികൾക്കാണ് അവസരം. വേനൽക്കാലത്ത് ഒരു മാസത്തെ ശാസ്ത്രാവബോധ പരിശീലന പരിപാടി സംഘടിപ്പിക്കും. ചെറു ഉപഗ്രഹങ്ങൾ നിർമിക്കുന്നതിന് ഇൗ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകും. തുടർന്ന്, നല്ല ഉപഗ്രഹം തയാറാക്കിയാൽ അത് ബഹിരാകാശത്ത് എത്തിക്കാൻ െഎ.എസ്.ആർ.ഒ മുൻകൈയെടുക്കും.
അമേരിക്കൻ ബഹിരാകാശ സ്ഥാപനമായ നാസ ചെയ്യുന്നതിനു സമാനമായ പരിശീലന പരിപാടിക്കാണ് െഎ.എസ്.ആർ.ഒ തുടക്കം കുറിക്കുന്നത്. െഎ.എസ്.ആർ.ഒ കേന്ദ്രങ്ങളിലെ ഗവേഷണ, വികസന പ്രവർത്തനങ്ങൾ നേരിട്ടു കണ്ടു മനസ്സിലാക്കാൻ അവസരം നൽകും. യാത്ര, താമസച്ചെലവ് പൂർണമായും അവർ വഹിക്കും. കൊച്ചുമിടുക്കന്മാരെ നിർദേശിക്കേണ്ടത് അതതു സംസ്ഥാന സർക്കാറുകളാണ്. വിദ്യാർഥികളെ ബഹിരാകാശ ശാസ്ത്രത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനാണ് ഇൗ വർഷം ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ ഡോ. കെ. ശിവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പി.എസ്.എൽ.വി വിക്ഷേപണാനന്തര ഭാഗങ്ങൾ വിദ്യാർഥികൾക്ക് പരീക്ഷണങ്ങൾക്ക് വിട്ടുകൊടുക്കും.
ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കുന്ന ‘ഗഗൻയാൻ’ അടക്കമുള്ള ഭാവി പദ്ധതികളിൽ കൂടുതൽ മനുഷ്യവിഭവശേഷി ആവശ്യമുള്ളതു കണക്കിലെടുത്ത് എൻ.െഎ.ടികളിലും മറ്റുമായി രാജ്യത്തെ ആറു കേന്ദ്രങ്ങളിൽ ബഹിരാകാശ ഗവേഷണ വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കും. ത്രിപുര, നാഗ്പൂർ, ജലന്ധർ, റൂർക്കല, ഇന്ദോർ, തൃശ്നാപ്പള്ളി എന്നിവയാണ് ഇൗ കേന്ദ്രങ്ങൾ. സൗജന്യമായി പരീക്ഷണങ്ങൾ നടത്താം. മികച്ച മാതൃകകൾ െഎ.എസ്.ആർ.ഒ വാങ്ങുമെന്നും ഡോ. കെ. ശിവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.