ഡോണ്ട് വറീ... ബാൻ ചെയ്ത ചൈനീസ് ആപ്പുകൾക്ക് പകരക്കാരുണ്ട്
text_fieldsടിക്ടോക്, ഷെയറിറ്റ്, യുസി ബ്രൗസർ, മി വിഡിയോകോൾ, ഹെലോ, ക്സെൻഡർ തുടങ്ങി ഇന്ത്യക്കാർ പല ആവശ്യങ്ങൾക്കായി സ്ഥിരമായി ഉപയോഗിക്കുന്ന ചില ആപ്പുകൾ അടക്കം 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നത്. ഇൗ സാഹചര്യത്തിൽ ഇത്തരം ആപ്പുകൾക്ക് ഒാരോ പകരക്കാരെ കണ്ടെത്തിയാലോ...?
ടിക്ടോക് - ഇൻസ്റ്റഗ്രാം-യൂട്യൂബ്
ഇന്ത്യയിൽ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും പ്രചാരം ലഭിച്ച ഷോർട്ട് വിഡിയോ ഷെയറിങ് ആപാണ് ടിക്ടോക്. വളർച്ചയിൽ ഫേസ്ബുക്കിനെയും മറികടന്ന് മുന്നേറവേയാണ് ടിക്ടോകിെൻറ പതനം. ടിക്ടോകിന് ഒരു പകരക്കാരനെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. കാരണം, ടിക്ടോക് നൽകുന്നയത്രയും വിഡിയോ ഫിൽട്ടറുകൾ നിലവിൽ മറ്റാർക്കും നൽകാൻ കഴിഞ്ഞിട്ടില്ല. സമീപകാലത്ത് റോപോസോ, മിത്രോം, ചിങ്കാരി തുടങ്ങിയ ടിക്ടോക് മോഡൽ ആപ്പുകൾ രാജ്യത്ത് പ്രചാരത്തിലുണ്ടെങ്കിലും ഇവയെല്ലാം ഇപ്പോഴും ശൈശവ ദശയിലാണ്.
എന്നാൽ തൽക്കാലത്തേക്ക് ഫേസ്ബുക്കിെൻറ പ്രശസ്ത ഫോേട്ടാ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാമിലേക്ക് ചേക്കേറാം. ഇൻസ്റ്റയിലുള്ള സ്റ്റാറ്റസ് വിഡിയോ സംവിധാനത്തിൽ അത്യാവശ്യം ടിക്ടോക് മോഡൽ വിഡിയോ ഫിൽട്ടറുകളും ലഭ്യമാണ്. ടിക്ടോകിലുള്ള പലർക്കും ഇൻസ്റ്റയിൽ നേരത്തെ തന്നെ അക്കൗണ്ടുമുണ്ട്. ഇൻസ്റ്റഗ്രാം അവതരിപ്പിച്ച െഎ.ജി ടിവി എന്ന പ്രത്യേക ആപ്പുവഴി മിനിറ്റുകൾ നീണ്ട വിഡിയോകൾ പോസ്റ്റ് ചെയ്യാനും കഴിയും.
യൂട്യൂബും ഒരു 15 സെക്കൻറുകൾ ഉള്ള വിഡിയോ ഷെയറിങ് ആപ്പ് തുടങ്ങാനുള്ള ഒരുക്കത്തിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. അത് വരികയാണെങ്കിൽ ഒരുപക്ഷേ ടിക്ടോകിന് യഥാർഥ പകരക്കാരൻ അതായേക്കാം.
ഷെയറിറ്റും ക്സെൻഡറും - ഗൂഗ്ൾ ഫയൽസ് ഗോ
സിനിമയടക്കമുള്ള വലിയ സൈസുള്ള ഫയലുകൾ അടക്കം ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ഇന്ത്യക്കാർ ഏറ്റവും അധികം ഉപയോഗിച്ചുകൊണ്ടിരുന്ന ആപ്പുകളാണ് ഷെയറിറ്റും ക്സെൻഡറും. ഇവരണ്ടും സജീവമായ സമയത്ത് തന്നെ ഇതുപോലുള്ള ആപ്പുകൾ പ്ലേസ്റ്റോറിൽ വന്നിരുന്നുവെങ്കിലും ജനപ്രീതി നേടാൻ സാധിച്ചിരുന്നില്ല.
ഷെയറിറ്റ് എന്ന ആപ്പായിരുന്നു ആൻഡ്രോയ്ഡ് ടു െഎഫോൺ ഫയൽട്രാൻസ്ഫറിങ്ങിന് ഏറെ ഉപകാരപ്പെട്ടുകൊണ്ടിരുന്നത്. ഷെയറിറ്റിനും ക്സെൻഡറിനും ഏറ്റവും മികച്ച പകരക്കാരൻ ഗൂഗ്ളിെൻറ തന്നെ ഫയൽസ് ഗോ എന്ന ആപ്പാണ്. പരസ്യങ്ങളില്ല എന്ന ഗുണത്തിന് പുറമേ, ഫോണിലെ ജങ്ക് ഫയലുകൾ ഡിലീറ്റ് ചെയ്യാനും ഫോൺ മെമ്മറി ക്ലീൻ ചെയ്യാനുമൊക്കെ ഇതിൽ സംവിധാനമുണ്ട്.
യുസി ബ്രൗസർ - ഗൂഗ്ൾ ക്രോം, ബ്രെയ്വ് ബ്രൗസർ
ഇന്ത്യയിൽ ഏറെ ജനപ്രീതിയുള്ള ബ്രൗസറാണ് യുസി ബ്രൗസർ. ഇന്ത്യക്കാർ കൂടുതൽ ഉപയോഗിക്കുന്ന ബ്രൗസർ ഗൂഗ്ളിെൻറ ക്രോം ആണ്. കാരണം, എല്ലാ സ്മാർട്ട്ഫോൺ നിർമാതാക്കളും ക്രോം പ്രീ ഇൻസ്ററാൾഡ് ആയി നൽകാറുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും എളുപ്പം കണ്ടെത്താവുന്ന യുസി ബ്രൗസറിെൻറ പകരക്കാരൻ അവരവരുടെ ഫോണുകളിലുള്ള ക്രോം ബ്രൗസർ തന്നെയാണ്.
ഗൂഗ്ളിന് ഡാറ്റ നൽകാൻ മടിയുള്ളവർക്ക്, അതീവ സുരക്ഷ പ്രധാനം ചെയ്യുന്ന ബ്രെയ്വ് എന്ന ബ്രൗസറും പരീക്ഷിക്കാം. മോസില്ല ഫയർഫോക്സാണ് മറ്റൊരു മികച്ച പകരക്കാരൻ. മൈക്രോസോഫ്റ്റിെൻറ എഡ്ജ് ബ്രൗസറും മികച്ച ഫീച്ചറുകളുമായി മത്സര രംഗത്തുണ്ട്.
കാം സ്കാനർ - മൈക്രോസോഫ്റ്റ് ലെൻസ്, അഡോബ് സ്കാൻ
പ്ലേസ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സ്കാനർ ആപ്പാണിത്. ഡോക്യുമെൻറുകൾ സ്കാൻ ചെയ്ത് മികച്ച പ്രിൻറഡ് കോപികളായി സൂക്ഷിക്കാനുള്ള സംവിധാനവും യൂസർ ഫ്രൻറ്ലി ആയ യൂസർ ഇൻറർഫേസുമാണ് ഇൗ ആപ്പിന് ഇന്ത്യയിൽ ജനപ്രീതി സമ്മാനിച്ചത്.
ഇതിെൻറ ചുവടുപിടിച്ച് അവതരിപ്പിച്ച മൈക്രോസോഫ്ററിെൻറ ലെൻസ് എന്ന ആപ്പും അഡോബിെൻറ സ്കാനുമാണ് പകരക്കാരായ ആപ്പുകൾ. ഇതിൽ തന്നെ ലെൻസ് എന്ന ആപ്പ് മികച്ച ഒാപ്ഷൻ എന്ന് പറയാം.
ഷെയ്ൻ - മിന്ത്ര
ഇന്ത്യയിലെ സ്ത്രീകളുടെ ഇഷ്ടപ്പെട്ട ഫാഷൻ സ്റ്റോറുകളിൽ ഒന്നായിരുന്നു ഇൗ ചൈനീസ് ആപ്ലിക്കേഷൻ. മികച്ച വിലക്കുറവിൽ ട്രെൻറിയായ വസ്ത്രങ്ങൾ ആപ്പിലൂടെ തെരഞ്ഞെടുക്കാമായിരുന്നു. ഇന്ത്യയിലെ നിലവിലെ വലിയ ഫാഷൻ റീടെയിലറായ മിന്ത്രയാണ് ഷെയ്ൻ എന്ന ആപ്പിന് പകരക്കാരനായി പറയാവുന്നത്.
മി കമ്യൂണിറ്റി - മി കമ്യൂണിറ്റി വെബ് സൈറ്റ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോൺ വിൽക്കുന്ന കമ്പനിയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി. ഷവോമിയുടെ യൂസർ ഇൻറർഫേസായ എം.െഎ.യു.െഎയുടെ വിശേഷങ്ങൾക്കും മറ്റ് വാർത്തകൾ ലഭിക്കാനും ഫോണുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും ഉപയോക്താക്കൾ കൂടുതൽ ആശ്രയിച്ചുകൊണ്ടിരുന്ന ആപ്പായിരുന്നു മി കമ്യൂണിറ്റി. ഇൗ ആപ്പിന് ഒരു പകരക്കാരനെ ലഭിക്കുക കഷ്ടമാണെങ്കിലും മി കമ്യണിറ്റി എന്ന വെബ്സൈറ്റ് ഉപയോഗിക്കലാണ് ഏക പോംവഴി.
ക്ലബ് ഫാക്ടറി - ഫ്ലിപ്കാർട്ട്, ആമസോൺ
ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള ഒാൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമാണ് ക്ലബ് ഫാക്ടറി. പലപ്പോഴും താരതമ്യേന കുറഞ്ഞ വില നൽകുന്നതിനാൽ ചൈനീസ് ആപ്പായ ക്ലബ് ഫാക്ടറിക്ക് ഇന്ത്യയിൽ നല്ല ജനപ്രീതിയാണ്. ഇനി ആമസോണിനെയും ഫ്ലിപ്കാർട്ടിനെയും ടാറ്റയുടെ ക്ലിക്കിനെയുമൊക്കെ ഇന്ത്യക്കാർ പൂർണ്ണമായി ആശ്രയിക്കേണ്ടിവരും.
വിവാ വീഡിയോ -കൈൻ മാസ്റ്റർ, പവർ ഡയറക്ടർ
വിഡിയോ എഡിറ്റിങ്ങിന് പേരുകേട്ട ആപ്പായിരുന്നു വിവാ വീഡിയോ. മികച്ച ഫിൽറ്ററുകളും വിഡിയോ-സൗണ്ട് എഫക്ടുകളുമുള്ള ഇ ആപ്പിനും രാജ്യത്ത് വലിയ ജനപ്രീതിയായിരുന്നു. കൈൻ മാസ്റ്റർ, പവർ ഡയറക്ടർ എന്നീ ആപ്പുകൾ വിവാ വിഡിയോക്ക് പകരക്കാരായി ഉപയോഗിക്കാവുന്നതാണ്.
പാരലൽ സ്പേസ് - ക്ലോൺ ആപ്പ്
ഒരേസമയം ഒരു ഫോണിൽ രണ്ട് വാട്സ്ആപ്പും ഫേസ്ബുക്കുമൊക്കെ ഉപയോഗിക്കാൻ സഹായിക്കുന്ന ആപ്പായിരുന്നു പാരലൽ സ്പേസ്. ഇപ്പോൾ പല ഫോണുകളിലും ഇൗ സംവിധാനം സെറ്റിങ്ങ്സിൽ തന്നെ ലഭ്യമാണ് എന്നതിനാൽ അത് ഉപയോഗിക്കാം. അല്ലെങ്കിൽ ആപ്പ് ക്ലോണർ, ക്ലോൻ ആപ്പ് തുടങ്ങിയ ആപ്പുകൾ പരീക്ഷിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.