ഫേസ്ബുക്കിെൻറ വർക്ക് ഫ്രം ഹോം 2021 ജൂലൈ വരെ തുടരും; ഓഫീസ് സജ്ജീകരിക്കാൻ 1,000 ഡോളർ
text_fieldsകാലിഫോർണിയ: കോവിഡ് 19 യു.എസിൽ രൂക്ഷമായി തുടരുന്നതിനിടെ ഫേസ്ബുക്കിൽ വർക്ക് ഫ്രം ഹോം സംവിധാനം 2021 ജൂലൈ വരെ തുടരും. വീടുകളിൽ ഓഫീസ് സൗകര്യങ്ങൾ സജ്ജീകരിക്കാൻ ജീവനക്കാർക്ക് 1000 ഡോളർ നൽകുമെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.
2021 ജൂൺ വരെ ഓഫീസിൽ വരേണ്ടെന്ന് ഗൂഗിളും ജീവനക്കാരോട് പറഞ്ഞിരുന്നു. ട്വിറ്ററും ജീവനക്കാരോട് വർക്ക് അറ്റ് ഹോമിലേക്ക് പോകാൻ നിർദേശിച്ചിട്ടുണ്ട്. വിദൂരപ്രദേശങ്ങളിലെ ജീവനക്കാർക്കാണ് സംവിധാനം ഏർപ്പെടുത്തിയത്. സർക്കാറിൽ നിന്നും ആരോഗ്യപ്രവർത്തകരിൽ നിന്നും ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കമ്പനിയിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം തുടരാൻ തീരുമാനിച്ചതായി ഫേസ്ബുക്ക് അറിയിച്ചു.
ഫേസ്ബുക്കിെൻറ ലോകത്തിെൻറ വിവിധ സ്ഥലങ്ങളിലെ ഓഫീസുകൾ കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി. മൂന്നിലൊന്ന് ജീവനക്കാരുമായി കർശന നിയന്ത്രണങ്ങളോടെയാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.