നിരോധനം ഭയന്ന് പബ്ജിയുടെ സ്വകാര്യതാ നയം പുതുക്കി ടെൻസൻറ് ഗെയിംസ്
text_fields
ലോകത്തിലെ ഏറ്റവും ജനപ്രിയ ഗെയിമുകളിലൊന്നായ പബ്ജി മൈാബൈൽ ഇന്ത്യൻ സർക്കാർ രാജ്യത്ത് നിരോധിക്കാനൊരുങ്ങുന്നതായുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെയാണ് ചൈനീസ് കമ്പനിയായ ടെൻസൻറ് ഗെയിംസിെൻറ പബ്ജി മൊബൈലും കേന്ദ്രത്തിെൻറ നിരീക്ഷണത്തിലാണെന്ന റിപ്പോർട്ട് വരുന്നത്. സ്വകാര്യം വിവരങ്ങൾ ചോർത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു നീക്കം. എന്നാൽ നിലവിൽ ഗെയിം നിരോധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
എങ്കിലും തങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ ഇന്ത്യയെ നഷ്ടപ്പെടുത്താൻ ടെൻസൻറ് അധികൃതർ ഒരുക്കമല്ല. സർക്കാരിെൻറ വിശ്വാസം ആർജ്ജിക്കാനായി ഗെയിമിന് പുതിയ അപ്ഡേഷൻ നൽകിയിരിക്കുകയാണ് കമ്പനി. ഇന്ത്യക്കാർക്ക് വേണ്ടി ഗെയിമിെൻറ സ്വകാര്യതാ നയം (പ്രൈവസി പോളിസി) ടെൻസൻറ് കൂടുതൽ സുരക്ഷിതമാക്കി. വിവരച്ചോർച്ചയുണ്ടാവില്ലെന്ന് ഉപയോക്താക്കളെ കൂടി ബോധിപ്പിക്കാനായി ഗെയിമിനകത്ത് തന്നെ ഇടക്കിടെ പോപ്-അപ് സന്ദേശങ്ങളും നൽകിത്തുടങ്ങിയിട്ടുണ്ട്.
വിദേശ ആപ്പുകൾക്ക് രാജ്യത്ത് പ്രവർത്തിക്കണമെങ്കിൽ സർക്കാർ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കണമെന്നിരിക്കേ, അതെല്ലാം തങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പിക്കുന്ന പ്രൈവസി പോളിസി അപ്ഡേറ്റാണ് ടെൻസൻറ് ഗെയിംസ് പബ്ജിക്ക് നൽകിയിരിക്കുന്നത്. പല കാരണങ്ങൾ കൊണ്ട് യൂസർമാരുടെ വിവരങ്ങൾ പബ്ജി മൈാബൈൽ ശേഖരിച്ച് വെക്കുമെങ്കിലും അവയെല്ലാം ഇന്ത്യയിലുള്ള തങ്ങളുടെ സെർവറിൽ തന്നെയാണ് ഉണ്ടാവുകയെന്നും, ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യക്കാരായ തങ്ങളുടെ സപ്പോർട്ട് ടീമുകൾക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളൂവെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ ഗെയിം നിരോധിക്കുമെന്ന ഭയത്താലുള്ള ചൈനീസ് കമ്പനിയുടെ നീക്കമാണിതെന്നാണ് സൂചന. എന്നാൽ, ഇൗ നടപടി മൂലം കേന്ദ്രം അവരുടെ തീരുമാനം മാറ്റുമെന്ന കാര്യത്തിലും ഉറപ്പില്ല. പബ്ജിയടക്കം 200 ആപ്പുകൾ കൂടി കേന്ദ്രത്തിെൻറ നിരോധനപ്പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.