ലോഞ്ച് ചെയ്ത് ഒരാഴ്ച തികഞ്ഞില്ല; വാട്സ്ആപ്പ് പേമൻറ് സംവിധാനം നിരോധിച്ച് ബ്രസീൽ
text_fieldsറിയോ ഡി ജനീറോ: ലോഞ്ച് ചെയ്ത് ഒരാഴ്ച തികയുംമുേമ്പ വാട്സ്ആപ്പിെൻറ പേമൻറ് സേവനമായ 'വാട്സ്ആപ്പ് പേ' ബ്രസീലിൽ നിരോധിച്ചു. രാജ്യത്തെ സെൻട്രൽ ബാങ്കാണ് വാട്സ്ആപ്പ് വഴിയുള്ള പേമൻറ് സംവിധാനം താൽക്കാലികമായി നിരോധിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിസ, മാസ്റ്റർകാർഡ് തുടങ്ങിയ കമ്പനികളോട് വാട്സ്ആപ്പ് പേയിലുള്ള പേമൻറ്-ട്രാൻസ്ഫർ സേവനങ്ങൾ നിർത്തലാക്കാനും സെൻട്രൽ ബാങ്ക് ഉത്തരവിട്ടിട്ടുണ്ട്. അതിൽ വീഴ്ച വരുത്തുന്ന പക്ഷം ഭരണപരമായ ഉപരോധം നേരിടുകയും ഭീമൻ പിഴയൊടുക്കേണ്ടി വരികയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
ബ്രസീൽ അടക്കമുള്ള ലോകരാജ്യങ്ങളിൽ ഏറ്റവും ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് സമീപ കാലത്താണ് ആപ്പിലൂടെയുള്ള മണി ട്രാൻസ്ഫർ സംവിധാനം പരീക്ഷിച്ച് തുടങ്ങിയത്. ബ്രസീലിൽ ലോഞ്ച് ചെയ്ത് വളരെ സ്വീകാര്യതയോടെ മുന്നോട്ട് പോകവേയാണ് സെൻട്രൽ ബാങ്കിെൻറ പൂട്ട്. സേവനം രാജ്യത്ത് നടപ്പിലാക്കിയെങ്കിലും അതിെൻറ ഘടനയും സംവിധാനങ്ങളും ശരിയായി പഠിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്ന ഒാൺലൈൻ മണി ട്രാൻസ്ഫർ ആപ്പുകൾക്ക് വാട്സ്ആപ്പ് പേമൻറ് സംവിധാനം ഒരു ഭീഷണി സൃഷ്ടിക്കുന്നതും വിവരച്ചോർച്ചയുമൊക്കെയാണ് സെൻട്രൽ ബാങ്ക് നിരോധനത്തിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിയന്ത്രണം, സുരക്ഷിതവും സുതാര്യവും ചിലവ് കുറഞ്ഞതുമായ പേമൻറ് സംവിധാനം ഉറപ്പാക്കാനാണെന്നും സെൻട്രൻ ബാങ്ക് വ്യക്തമാക്കി.
അതേസമയം ഇന്ത്യയിൽ വാട്സ്ആപ്പ് പേമൻറ് സേവനങ്ങൾ അനുവദിക്കാൻ റിസർവ് ബാങ്ക് എൻ.പി.സി.െഎയോട് കഴിഞ്ഞ വർഷം നിർദേശം നൽകിയിന്നു. നിലവിൽ എല്ലാ നിയമപരമായ നിയന്ത്രണങ്ങളും നീങ്ങിയ വാട്സ്ആപ്പിന് രാജ്യത്ത് ഇനി പ്രശ്നങ്ങളേതുമില്ലാതെ സേവനങ്ങൾ ആരംഭിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.