കാപിറ്റൽ വൺ‘ ഹാക്കിങ് ചോർന്നത് 10.6 കോടി ഇടപാടുകാരുടെ വിവരങ്ങൾ
text_fields
വാഷിങ്ടൺ: യു.എസിെൻറ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ചയെന്ന് കര ുതുന്ന ‘കാപിറ്റൽ വൺ‘ ഹാക്കിങ്ങിൽ അകപ്പെട്ടത് കാനഡയിലുമായി 10.6 കോടി ഇടപാടുകാർ. അത ിനിടെ, വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
‘കാപിറ്റൽ വൺ’ എന്ന ധ നകാര്യ സ്ഥാപനത്തിൽനിന്നു വിവരങ്ങൾ ചോർത്തിയ ഹാക്കർ പെയ്ജെ തോംസണാണ് തിങ്കളാഴ്ച അറസ്റ്റിലായത്. വ്യക്തികളുടെ പേരുകൾ, വിലാസങ്ങൾ, കാപിറ്റൽ വണിെൻറ ഉൽപന്നങ്ങൾക്ക് അപേക്ഷ നൽകിയവരുടെ ഫോൺ നമ്പറുകൾ എന്നിവയാണ് ചോർത്തിയത്. എന്നാൽ, ക്രെഡിറ്റ് കാർഡുകളിലേക്കും അക്കൗണ്ട് വിവരങ്ങളിലേക്കും കടക്കാൻ ഇയാൾക്ക് കഴിഞ്ഞിട്ടില്ല. പുറമെ ക്രെഡിറ്റ് സ്കോർസ്, ലിമിറ്റ്സ്, ബാലൻസ്, പേയ്മെൻറ് വിശദാംശങ്ങൾ എന്നിവ കൈക്കലാക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നതായും കണ്ടെത്തി.
യു.എസിലെ തന്നെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് ദാതാക്കൾ ആണ് കാപിറ്റൽ വൺ. ചെറുകിട ബാങ്കുകളും ഇത് നടത്തുന്നുണ്ട്. യു.എസിലെ 10 കോടിയും കാനഡയിലെ 60 ലക്ഷവും ഇടപടുകാരെ ഇത് ബാധിച്ചതായി സ്ഥാപനം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ജൂലൈ 19നാണ് ഹാക്കിങ് നടന്നതായി തിരിച്ചറിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായി കാപിറ്റൽ വൺ അധികൃതർ പ്രതികരിച്ചു. ഇതിെൻറ പിന്നിലുള്ളയാളെ പിടികൂടാനായതിൽ നന്ദി അറിയിച്ച ചെയർമാൻ റിച്ചാർഡ് ഫെയർബാങ്ക് സംഭവത്തിൽ ഇടപാടുകാരോട് ഖേദപ്രകടനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.