ആരൊക്കെ തറപറ്റും, 11 ഇഞ്ച് വിന്‍ഡോസ് ലാപും 6.98 ഇഞ്ച് ഫാബുമായി ലെനോവോ
text_fieldsവില കുറഞ്ഞ ലാപ്ടോപും വമ്പന്‍ ഫാബ്ലറ്റുമായി വിപണിയില്‍ തീപാറും തേരോട്ടത്തിന് ലെനോവോ ഒരുങ്ങിക്കഴിഞ്ഞു. പണ്ട് ആളുകള്‍ കണ്ടാലറിയാത്ത ലെനോവോ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ന് പലരുടെയും കൈയിലുണ്ട്. കുഴപ്പമില്ല എന്ന അഭിപ്രായം നേടാനായതാണ് ലെനോവോക്ക് തുണയായത്. അതിന് സഹായിച്ചത് എ 6000, എ 7000, കെത്രീ നോട്ട്, കെ ഫോര്‍ നോട്ട് തുടങ്ങിയവയാണ്. 14,999 രൂപയുടെ ലെനോവോ ഐഡിയപാഡ് 100എസ്, 11,999 രൂപയുടെ ലെനോവോ ഫാബ് എന്ന സ്മാര്‍ട്ട്ഫോണ്‍ -ടാബ്ലറ്റ് സങ്കര ഇനം എന്നിവയാണ് വില്‍പന കൂട്ടാന്‍ ചൈനീസ് കമ്പനി ഇറക്കിയ ചൂടപ്പങ്ങള്‍.

ലെനോവോ ഐഡിയപാഡ് 100 എസ്
വിന്‍ഡോസ് 10 ഒ.എസിലുള്ള ലെനോവോ ഐഡിയപാഡ് 100എസ് ലാപ്ടോപ് സ്നാപ്ഡീല്‍ വഴി മാത്രമാണ് വില്‍പന. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയായ IFA 2015ലാണ് ഇത് അവതരിപ്പിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഇറങ്ങുന്ന പതിപ്പ് ഇതില്‍നിന്ന് വ്യത്യസ്തമാണ്. 1366x768 പിക്സല്‍ റസലൂഷനുള്ള 11.6 ഇഞ്ച് ഡിസ്പ്ളേ, 1.83 ജിഗാഹെര്‍ട്സ് ഇന്‍റല്‍ ആറ്റം Z3735F നാലുകോര്‍ പ്രോസസര്‍, ഇന്‍റല്‍ എച്ച്ഡി ഗ്രാഫിക്സ്, രണ്ട് ജി.ബി ഡിഡിആറത്രീ എല്‍ റാം, ഹാര്‍ഡ് ഡിസ്കിന് പകരം കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, 0.3 വെബ്ക്യാമറ, ബ്ളൂടൂത്ത് 4.0, വൈ ഫൈ, രണ്ട് യു.എസ്.ബി 2.0 പോര്‍ട്ടുകള്‍, ഒരു എച്ച്ഡിഎംഐ പോര്‍ട്ട്, ഹെഡ്ഫോണ്‍-മൈക്രോഫോണ്‍ ജാക്ക്, എട്ടു മണിക്കൂര്‍ നില്‍ക്കുന്ന രണ്ട് സെല്‍ 39 വാട്ട് അവര്‍ ബാറ്ററി, സാദാ കീബോര്‍ഡ്, ഒരു കിലോ ഭാരം, ഡോള്‍ബി അഡ്വാന്‍സ്ഡ് ഓഡിയോ, രണ്ട് ഒരു വാട്ട് സ്പീക്കറുകള്‍, സില്‍വര്‍ നിറം, ഒരു വര്‍ഷം വാറന്‍റി എന്നിവയാണ് വിശേഷങ്ങള്‍. സീഡി ഡ്രൈവ് ഉള്‍പ്പെടുത്തിയിട്ടില്ല.

ലെനോവോ ഫാബ്
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ ഇറങ്ങിയ 20,990 രൂപയുള്ള ലെനോവോ ഫാബ് പ്ളസിന്‍െറ കനംകുറഞ്ഞ പതിപ്പാണിത്. ഇതും കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയായ IFA 2015ലാണ് ഇത് അവതരിപ്പിച്ചത്. എന്നാല്‍ ഈയിടെയാണ് ചൈനയില്‍ പോലും വിപണിയില്‍ ഇറക്കിയത്. ഫ്ളിപ്കാര്‍ട്ട് വഴിയാണ് വില്‍പന. രജിസ്ട്രേഷന്‍ തുടങ്ങി. ഏപ്രില്‍ 21നാണ് ആദ്യ ഫ്ളാഷ് സെയില്‍. 720x1280 പിക്സല്‍ റസലൂഷനുള്ള 6.98 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ളേ, ഇരട്ട സിം, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ 64 ബിറ്റ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, രണ്ട് ജി.ബി റാം, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 64 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, ബ്ളൂടുത്ത് 4.0, വൈ ഫൈ, ജി.പി.എസ്, 3.5 ഓഡിയോ ജാക്, എഫ്.എം റേഡിയോ, 24 മണിക്കൂര്‍ നില്‍ക്കുന്ന 4250 എംഎഎച്ച് ബാറ്ററി, ഡോള്‍ബി അറ്റ്മോസ് ഓഡിയോ ടെക്നോളജി, 250 ഗ്രാം ഭാരം, 8.9 എം.എം കനം എന്നിവയാണ് വിശേഷങ്ങള്‍. കറുപ്പ് നിറമാണ്. ആക്സലറോ മീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ആംബിയന്‍റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോമ്പസ് എന്നീ സെന്‍സറുകളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.