ഒടുവില്‍ എല്‍ജിയും ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ആയി
text_fieldsമെയ്ഡ് ഇന്‍ ചൈന എന്നതിന് പകരം മെയ്ഡ് ഇന്‍ ഇന്ത്യ മുദ്രയുമായി കൂടുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ വിപണി പിടിക്കുന്നു. അവസാനം ഈ കൂട്ടത്തിലേക്ക് ചേര്‍ന്നത് കൊറിയന്‍ കമ്പനിയായ എല്‍ജിയാണ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ചൈനീസ് കമ്പനികളായ ജിയോണി, ഷിയോമി, ലെനോവോ, വണ്‍ പ്ളസ്, വിവോ, ഒപ്പോ എന്നിവ നേരത്തെ ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിച്ചിരുന്നു. ഷിയോമിയുടെ റെഡ്മീ 2 പ്രൈം ആണ് ആദ്യമായി ഇന്ത്യയില്‍ നിര്‍മിച്ചത്. ഫ്ളക്സ്ട്രോണിക്സ് എന്ന സ്ഥാപനവുമായി ചേര്‍ന്ന് ചെന്നൈയിലെ ശ്രീപെരുമ്പുതൂരിലാണ്് ലെനോവോയുടെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണം. ചൈനയെ ആശ്രയിച്ചിരുന്ന ഇന്ത്യന്‍ കമ്പനികളായ കാര്‍ബണ്‍, ലാവ, മൈക്രോമാക്സ് എന്നിവരും ഇപ്പോള്‍ ഇന്ത്യയിലാണ് ഉല്‍പാദനം.
എല്‍ജിയും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാവുകയാണ് കെ സീരീസ് ഫോണുകളിലൂടെ. ജി.ഡി.എന്‍ എന്‍റര്‍പ്രൈസസുമായി ചേര്‍ന്ന് യു.പിയിലെ നോയിഡയിലാണ് ഫോണുകള്‍ എല്‍ജി ഉല്‍പാദിപ്പിക്കുന്നത്. ഇതിനുള്ള പ്ളാന്‍റ് സ്ഥാപിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ ഗവേഷണ, വികസനങ്ങള്‍ക്കുള്ള കേന്ദ്രവും നിര്‍മിച്ചു കഴിഞ്ഞു. നോയിഡയിലെ പ്ളാന്‍റില്‍ ഈവര്‍ഷം 10 ലക്ഷം ഫോണുകള്‍ ഉല്‍പാദിപ്പിക്കുമെന്ന് എല്‍ജി അറിയിച്ചു. ആപ്പിളിനുവേണ്ടി ഐഫോണ്‍ നിര്‍മിക്കുന്ന തയ്വാന്‍ കമ്പനി ഫോക്സ്കോണിന്‍െറ ആന്ധ്രയിലെയും തമിഴ്നാട്ടിലെയും പ്ളാന്‍റുകളിലാണ് ഈ കമ്പനികള്‍ പലതും സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ 100 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ ഉല്‍പാദിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടുവര്‍ഷം കൊണ്ട് ഇത് 200 ദശലക്ഷം കവിയുമെന്നാണ് വിലയിരുത്തല്‍. ഈ അവസരം മുതലെടുക്കുകയാണ് വിദേശ കമ്പനികളുടെ ലക്ഷ്യം.
9,500 രൂപയുടെ ‘എല്‍ജി കെ 7 എല്‍ടിഇ’, 13,500 രൂപയുടെ ‘എല്‍ജി കെ 10 എല്‍ടിഇ’ എന്നിവയാണ് മണ്ണിന്‍െറ മണവുമായി ഇറങ്ങുന്ന ഫോണുകള്‍. അരിക് വളഞ്ഞ 2.5 ഡി ആര്‍ക് ഗ്ളാസ് ഡിസ്പ്ളേയാണ് പ്രധാന പ്രത്യേകത. സെല്‍ഫിക്കായി രണ്ടിലും മുന്നില്‍ ഫ്ളാഷുമുണ്ട്. ഇരട്ട സിമ്മില്‍ ഒന്നില്‍ മെമ്മറി കാര്‍ഡിടാവുന്ന ഹൈബ്രിഡ് സിം സ്ളോട്ടാണ്.

854x480 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ഡിസ്പ്ളേയാണ് എല്‍ജി കെ 7 എല്‍ടിഇക്ക്. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.1 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, 1.5 ജി.ബി റാം, അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, 2125 എംഎഎച്ച് ബാറ്ററി, ഫോര്‍ജി എല്‍ടിഇ, ടൈറ്റന്‍, ഗോള്‍ഡ്, വെള്ള നിറങ്ങള്‍ എന്നിവയാണ് പ്രത്യേകതകള്‍.

എല്‍ജി കെ 10 എല്‍ടിഇക്ക് 720x1280 പിക്സല്‍ റസലൂഷനുള്ള 5.3 ഇഞ്ച് എച്ച്.ഡി ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.2 ജിഗാഹെര്‍ട്സ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, രണ്ട് ജി.ബി റാം, 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 2300 എംഎഎച്ച് ബാറ്ററി, കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, വെള്ള, ഇന്‍ഡിഗോ, ഗോള്‍ഡ് നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.