അല്‍പം ചാര്‍ജ് മതി ഈ വൈ ഫൈക്ക്
text_fieldsഇന്ന് എക്സെന്‍ഡര്‍ വഴി ഒരു പാട്ട് അയക്കാന്‍പോലും വൈ ഫൈയെ ആണ് ആശ്രയിക്കുന്നത്്. പലരും സ്മാര്‍ട്ട്ഫോണുകളില്‍ നെറ്റ് എടുക്കുന്നതും വൈ ഫൈയെ ആശ്രയിച്ചാണ്. ഫോണുകളില്‍ വൈ ഫൈ ഉപയോഗിക്കുമ്പോള്‍ ബാറ്ററി പെട്ടെന്ന് എരിഞ്ഞുതീരുന്നു. ഈ സാഹചര്യത്തില്‍ ബാറ്ററി ചാര്‍ജ് വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്ന വൈ ഫൈ കണ്ടത്തെുന്നതില്‍ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ വിജയിച്ചിരിക്കുകയാണ്. നിലവിലുള്ള വൈ ഫൈ ഉപയോഗിക്കുന്ന ചാര്‍ജിന്‍െറ 10000 ല്‍ ഒരു ശതമാനം മാത്രം ഉപയോഗിക്കുന്ന ‘പാസീവ് വൈ ഫൈ’യാണ് ഗവേഷകരുടെ കണ്ടുപിടിത്തം. ഇന്ത്യന്‍ വംശജര്‍ അടക്കമുള്ള ഒരു അമേരിക്കന്‍ ഗവേഷക സംഘമാണ് ഇതിന്് പിന്നില്‍. ഏറ്റവും കുറവ് ചാര്‍ജ് ഉപയോഗിക്കുന്ന ബ്ളൂടൂത്ത് ലോ എനര്‍ജി എടുക്കുന്ന ചാര്‍ജ് പോലും ഉപയോഗിക്കില്ല. സെക്കന്‍ഡില്‍ 11 മെഗാബിറ്റ്സ് എന്നതാണ് ഈ വൈ ഫൈയുടെ ശേഷി. ഇത് സാധാരണയുള്ള വൈ ഫൈയേക്കാള്‍ കുറവാണെങ്കിലും ബ്ളൂടൂത്തിനെക്കാള്‍ 11 മടങ്ങ് ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.