ലക്ഷ്യത്തില്‍ ഉപഗ്രഹമത്തെിച്ചശേഷം റോക്കറ്റ് തിരിച്ചിറക്കുന്ന ദൗത്യം പരാജയം
text_fieldsഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തില്‍വിട്ട് തിരിച്ചിറങ്ങിയ റോക്കറ്റ് ലാന്‍ഡിങ്ങിനിടെയുണ്ടായ പിഴവിനെ തുടര്‍ന്ന് തകര്‍ന്നുവീണ് കത്തിയമര്‍ന്നു. കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ജാസണ്‍ മൂന്നിനെ വിജയകരമായി ഭ്രമണപഥത്തിലത്തെിച്ച ശേഷം തിരിച്ചിറങ്ങുന്നതിനിടെയാണ് ഫാല്‍ക്കണ്‍ ഒമ്പത് റോക്കറ്റ് അപകടത്തില്‍പെട്ടത്. മധ്യ കാലിഫോര്‍ണിയയിലെ വാണ്ടന്‍ബര്‍ഗ് വ്യോമസേന ആസ്ഥാനത്തുനിന്നാണ് ഞായറാഴ്ച ഫാല്‍ക്കണ്‍ റോക്കറ്റ് ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നത്. അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ വാഹന കമ്പനിയായ സ്പേസ് എക്സിന്‍െറ ഫാല്‍ക്കണ്‍ ഒമ്പത് റോക്കറ്റാണ് തിരിച്ചിറങ്ങിയപ്പോള്‍ തകര്‍ന്നുവീണ് തീഗോളമായി മാറിയത്.
കടലില്‍ ലാന്‍ഡിങ്ങിനായി തയാറാക്കിനിര്‍ത്തിയ ഡ്രോണ്‍ കപ്പലിലാണ് റോക്കറ്റ് തിരിച്ചിറങ്ങിയത്. എന്നാല്‍ വിക്ഷേപണ സമയത്ത് റോക്കറ്റിന്‍െറ കാലില്‍ ഒന്ന് തകര്‍ന്നതാണ് തിരിച്ചടിയായത്. അതോടെ തിരിച്ചിറങ്ങിയപ്പോള്‍ റോക്കറ്റ് ഒരുവശത്തേക്ക് ചരിഞ്ഞുവീഴുകയും കത്തിയമരുകയുമായിരുന്നു. കഴിഞ്ഞവര്‍ഷം ഉപഗ്രഹ വിക്ഷേപണത്തിന് ശേഷം ഫാല്‍ക്കണ്‍- 9 റോക്കറ്റ് തിരികെ സുരക്ഷിതമായി നിലത്തിറക്കി സ്പേസ് എക്സ് ചരിത്രം കുറിച്ചിരുന്നു. വിക്ഷേപണ രംഗത്ത് ഒരിക്കല്‍ ഉപയോഗിച്ച റോക്കറ്റ് പുനരുപയോഗിക്കുക എന്ന നിര്‍ണായക നേട്ടമാണ് സ്പേസ് എക്സ് ഡിസംബറില്‍ സ്വന്തമാക്കിയത്. പക്ഷേ വീണ്ടും ദൗത്യം പരാജയപ്പെട്ടത് റോക്കറ്റ് പുനരുപയോഗിക്കുന്നതിലെ വെല്ലുവിളിയാണ് തെളിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.