വംശനാശം സംഭവിച്ചിട്ടില്ല, ആ മരത്തവള ഇവിടുണ്ട്
text_fieldsവാഷിങ്ടണ്‍: ഒരു നൂറ്റാണ്ടിലധികമായി വംശനാശം സംഭവിച്ചെന്ന് കരുതിയിരുന്ന മരത്തവള ഇനത്തെ മലയാളി ശാസ്ത്രജ്ഞന്‍െറ നേതൃത്വത്തില്‍ കണ്ടത്തെി. ഡല്‍ഹി സര്‍വകലാശാലയിലെ പ്രമുഖ ഉഭയജീവി ഗവേഷകനും തിരുവനന്തപുരം സ്വദേശിയുമായ ഡോ. എസ്.ഡി. ബിജുവിന്‍െറ (സത്യഭാമ ദാസ് ബിജു) നേതൃത്വത്തിലുള്ള സംഘമാണ് ‘പോളിപ്പിഡേറ്റ് ജെര്‍ദോനി’യെന്ന സവിശേഷയിനം മരത്തവളയെ വീണ്ടും കണ്ടത്തെിയത്. പബ്ളിക് ലൈബ്രറി ഓഫ് സയന്‍സിന്‍െറ പ്ളോസ് വണ്‍ ജേണലിലാണ് കണ്ടത്തെലിന്‍െറ വിവരങ്ങളുള്ളത്. ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനായ തോമസ് സി. ജര്‍ദന്‍ 1870ല്‍ ഡാര്‍ജലിങ്ങിലെ വനത്തില്‍നിന്ന് കണ്ടത്തെിയ ഈ ഇനത്തിന്‍െറ രണ്ടു വിശിഷ്ട മാതൃകകള്‍ ലണ്ടനിലെ നാചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍, പിന്നീട് 2007വരെ ഈ ഇനത്തെ പറ്റി വിവരവുമുണ്ടായിരുന്നില്ല. ഇവക്ക് വംശനാശം വന്നതായാണ് ശാസ്ത്രലോകം കരുതിയിരുന്നത്. അതിനിടെയാണ് 2007-2008ല്‍ ഡോ. ബിജുവും സംഘവും ഇന്ത്യയുടെ വടക്കുകിഴക്കന്‍ വനമേഖലയില്‍ നടത്തിയ ഗവേഷണത്തില്‍ ഇവയെ വീണ്ടും കണ്ടത്തെിയത്. മറ്റൊരു ജീവിക്കായുള്ള അന്വേഷണത്തിനിടെ ഇവയുടെ അപരിചിത ശബ്ദംകേട്ട് തിരയുകയായിരുന്നു. എന്നാല്‍, ഇവയുടെ ജീവിതചക്രവും ജനിതകഘടനയുമുള്‍പ്പെടെ ആഴത്തില്‍ പഠിച്ചപ്പോള്‍ നേരത്തേ പെടുത്തിയിരുന്ന ജനുസ്സില്‍പെടുന്നവയല്ളെന്നും ഇവര്‍ കണ്ടത്തെി. ഇതത്തേുടര്‍ന്ന് ‘ഫ്രാങ്കിക്സലസ് ജെര്‍ദോനി’യെന്ന് പുനര്‍നാമകരണം ചെയ്തു. ബിജുവിന്‍െറ ഉപദേശകനായ ബ്രസല്‍സിലെ വ്രിജി സര്‍വകലാശാലയിലെ ഫ്രാങ്കി ബൊസ്യുറ്റിന്‍െറ പേരില്‍നിന്നാണ് ഈ പേര് നല്‍കിയത്. ഇന്ത്യക്കു പുറമേ, ചൈന, തായ്ലന്‍ഡ് എന്നിവിടങ്ങളിലും ഇവ കാണുമെന്നാണ് കരുതുന്നത്. മരങ്ങളില്‍ ആറുമീറ്റര്‍വരെ ഉയരത്തിലുള്ള പൊത്തുകളിലാണ് വസിക്കുന്നത്. അതുകൊണ്ടുതന്നെ കണ്ടത്താനും പ്രയാസമാണ്. പൊത്തുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് പ്രജനനം.
അമ്മയുടെ മുട്ടകള്‍ തിന്നാണ് ഈ വാല്‍മാക്രികള്‍ വളരുന്നതെന്നും കണ്ടത്തെി. മറ്റു തവളകളില്‍നിന്ന് വ്യത്യസ്തമായി സസ്യജാലങ്ങളെയും ഇത്തരം മുതിര്‍ന്ന തവളകള്‍ തിന്നും.
രാജ്യത്തെ 350ലധികം തവളയിനങ്ങളില്‍ 89നെയും കണ്ടത്തെിയ ബിജുവിനെ ‘ഫ്രോഗ്മെന്‍ ഓഫ് ഇന്ത്യ’ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.