യാഹു യുഗം അവസാനിക്കുന്നു; ഇനി വെരിസോണിനൊപ്പം
text_fieldsസാൻഫ്രാൻസിസ്കോ: ഒരുകാലത്ത് ഇന്‍റ്്ർനെറ്റ് അടക്കി വാണ യാഹൂ യുഗം അവസാനിക്കുന്നു. 4.83 ദശലക്ഷം ഡോളറിന് യാഹുവിനെ സ്വന്തമാക്കുന്നത് വെറിസോൺ കമ്മ്യൂണിക്കേഷനാണ്. യാഹുവിന്‍റെ സെർച്ച് എഞ്ചിൻ, മെയ്ൽ, മെസഞ്ചർ എന്നീ സംവിധാനങ്ങൾ വഴി കൂടുതൽ പരസ്യസാധ്യതകൾ മുന്നിൽ കണ്ടാണ് വെരിസോൺ യാഹുവിനെ വാങ്ങുന്നത്. ഇപ്പോൾ യാഹുവിന്‍റെ 15 ശതമാനം ഒാഹരി ചൈനീസ് ഇ--കൊമേഴ്സ് കമ്പനിയായ ആലിബാബയും 35.5 ശതമാനം യാഹു ജപ്പാൻ കോർപറേഷനിലുമാണുള്ളത്.
ഒരു കാലത്ത് ഇൻറർനെറ്റ് രാജ്യത്തെ രാജാവായിരുന്നു യാഹു. എന്നാൽ പിന്നീട് ഗൂഗിൾ വന്നതോടെ യാഹുവിനെ മറികടക്കുകയായിരുന്നു. ഇരുപത്തൊന്ന് വർഷങ്ങൾക്ക് മുമ്പ് ജെറിയാങ്, ഡേവിഡ് ഫിലോ എന്നിവർ ചേർന്നാണ് യാഹൂവിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ വർഷങ്ങളായി യാഹു കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. മുൻ വർഷം 2.2 കോടി ഡോളറായിരുന്നു യാഹുവിന്‍റെ നഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.