നിരക്കുകുറച്ച് പിടിച്ചുനില്‍ക്കാന്‍ ടെലികോം കമ്പനികള്‍
text_fields
മൊബൈല്‍ സേവനദാതാക്കള്‍ വില കുറക്കാന്‍ മത്സരിക്കുകയാണ്. കുറഞ്ഞനിരക്കുമായി വരുന്ന റിലയന്‍സ് ജിയോയെ മുന്നില്‍കണ്ട് എയര്‍ടെലും ബിഎസ്എന്‍എല്ലും നിരക്കുകള്‍ കുത്തനെ കുറച്ചപ്പോള്‍ അതിലുമേറെ ഇളവുമായി വൊഡാഫോണുമത്തെി.
വൊഡാഫോണ്‍
വിപണിയിലെ ശക്തമായ മല്‍സരത്തെ തുടര്‍ന്ന് 998 രൂപക്ക് 20 ജിബി ഡേറ്റയാണ് വൊഡാഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. അതായത് ഒരു ജിബി ഡേറ്റയ്ക്ക് 49.9 രൂപ മാത്രം. തുടക്കത്തില്‍ ഗുജറാത്ത് സര്‍ക്കിളിലാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേ പാക്കേജിന് റിലയന്‍സ് ജിയോ ഈടാക്കുന്നത് 1499 രൂപയാണ്. റിലയന്‍സ് ജിയോ പാക്കേജുകളേക്കാള്‍ 33 ശതമാനം കുറവ് നിരക്കാണ് വൊഡാഫോണ്‍ ഈടാക്കുക. വൊഡാഫോണ്‍ നെറ്റ്വര്‍ക്കില്‍ സൗജന്യമായി വിളിക്കാം. കൂടാതെ മൂന്നുമാസത്തേക്ക് സൗജന്യ ടെലിവിഷന്‍, സിനിമ, വിഡിയോ എന്നിവ ആസ്വദിക്കാം.
എയര്‍ടെല്‍
എയര്‍ടെല്‍ നിരക്കുകള്‍ 80 ശതമാനം വരെ കുറച്ചു. 51 രൂപയ്ക്ക് ഒരു ജിബി 3ജി, 4ജി ഡേറ്റ എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നു. തുടക്കത്തില്‍ 1498 രൂപയ്ക്ക് റീചാര്‍ജ് ചെയ്യണം. പിന്നീട് 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 28 ദിവസത്തേക്ക് 1 ജിബി ഡേറ്റ ലഭിക്കും. കാലാവധി 12 മാസമാണ്. 12 മാസത്തിനിടെ എത്ര വേണമെങ്കിലും 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത് 1 ജിബി ഡേറ്റ ഉപയോഗിക്കാം. സമാനമായ രീതിയില്‍ 748 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ആറ് മാസത്തോളം 99 രൂപയ്ക്ക് 1 ജിബി ഡേറ്റ ഉപയോഗിക്കാം. നിലവില്‍ എയര്‍ടെല്‍ 1ജിബി 4ജി, 3ജി ഡേറ്റയ്ക്ക് 259 രൂപയാണ് ഈടാക്കുന്നത്.
ബിഎസ്എന്‍എല്‍
ബിഎസ്എന്‍എല്ലില്‍ 249 രൂപക്ക് ഒരു മാസത്തേക്ക് അണ്‍ലിമിറ്റഡ് ഇന്‍റര്‍നെറ്റ് സേവനം ലഭിക്കും. വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് വഴിയാണ് പരിധിയില്ലാ ഇന്‍റര്‍നെറ്റ് നല്‍കുക.
മാസവും 300 ജിബി വരെ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ജിബി ഡേറ്റയ്ക്ക് ഒരു രൂപയില്‍ താഴെ മാത്രമേ വരൂ. സെപ്റ്റംബര്‍ ഒന്‍പതിന് ബിഎസ്എന്‍എല്ലിന്‍െറ ‘എക്സ്പീരിയന്‍സ് അണ്‍ലിമിറ്റഡ് ബിബി 249’ പ്ളാന്‍ നടപ്പാകും. ബ്രോഡ്ബാന്‍ഡില്‍ സെക്കന്‍ഡില്‍ 2 മെഗാബൈറ്റ് വേഗതയില്‍ ഡൗണ്‍ലോഡ് ചെയ്യാം. അതേസമയം, ആറു മാസത്തിനു ശേഷം സാധാരണ ബ്രോഡ്ബാന്‍ഡ് പ്ളാനിലേക്ക് മാറും. രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴുവരെയും ഞായറാഴ്ചയും കോളുകള്‍ സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.