ഫേസ്ബുക്കിനും വിൻഡോസിനും ആധാർ ഭീഷണി- സത്യ നദല്ലെ
text_fieldsകാലിഫോർണിയ: ഇന്ത്യയിൽ നടപ്പാക്കിയ ആധാർ സംവിധാനത്തെ പുകഴ്ത്തി മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനദല്ലെ. വിൻഡോസ്, ഫേസ്ബുക്ക്, ആൻഡ്രോയിഡ് എന്നിവയുടെ വളർച്ചക്ക് വരെ ആധാർ ഭീഷണിയാണെന്ന് "ഹിറ്റ് റീഫ്രഷ്" തെൻറ പുസ്തകത്തിലൂടെ നദല്ലെ പറഞ്ഞു. മൈക്രോസോഫ്റ്റ് ഇഗ്നൈറ്റ് കോൺഫറൻസിനിടെയാണ് നദല്ലെയുടെ പുതിയ പുസ്തകം പുറത്തിറക്കിയത്.
ഏകദേശം ഒരു ബില്യൺ ആളുകളിലേക്ക് ആധാർ എത്തിയിരിക്കുന്നു. വിൻഡോസ്, ആൻഡ്രോയിഡ്,ഫേസ്ബുക്ക് പോലുള്ളവയുടെ വളർച്ചക്ക് ഇത് ഭീഷണിയാണ്. ദരിദ്രാവസ്ഥയിൽ നിന്ന് മാറി ഡിജിറ്റൽ ടെക്നോളജിയിലേക്ക് അതിവേഗം മുന്നേറുകയാണ് ഇന്ത്യ. പണരഹിത, പേപ്പർരഹിത സമ്പദ്വ്യവസ്ഥയിലേക്കുള്ള കുതിപ്പിലാണ് ഇന്ത്യയെന്നും നദല്ലെ പറഞ്ഞു.
അതേ സമയം, ആധാർ സാധുത സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസ് നില നിൽക്കുന്നുണ്ട്. സ്വകാര്യത സംബന്ധിച്ച പുതിയ സുപ്രീംകോടതി വിധി കേന്ദ്രസർക്കാറിന് വെല്ലവിളിയായിരുന്നു. ഇതിനിടെയാണ് ആധാറിനെ പുകഴ്ത്തി മൈക്രോസോഫ്റ്റ് സി.ഇ.ഒ രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.