ആരോഗ്യ സേതു ആപ്പ് എല്ലാ സ്മാർട്ട്ഫോണുകളിലും നിർബന്ധമാക്കുമെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കോവിഡ് 19 വൈറസ് ട്രാക്കിങ് ആപ്പായ ആരോഗ്യ സേതു വൈകാതെ എല്ലാ സ്മാ ർട്ട്ഫോണുകളിലും നിർബന്ധമാക്കുമെന്ന് സൂചന. ന്യൂസ് 18 റിപ്പോർട്ട് ചെയ്തത് പ്രകാരം ഇനി ഇറങ്ങാൻ പോകുന്ന സ്മാർട്ട്ഫോണുകളിൽ ആരോഗ്യ സേതു ആപ്പ് പ്രീ-ഇൻസ്റ്റാൾഡ് ആയിരിക്കുമത്രേ.
പുതിയ സ്മാർട്ട്ഫോൺ ഉപയോഗി ച്ച് തുടങ്ങുന്നതിന് മുമ്പ് പൂർത്തീകരിക്കേണ്ട വിവിധ സ്റ്റെപ്പുകളിൽ ആരോഗ്യ സേതു ആപ്പിൽ ഒാരോ ഉപഭോക്താ വും രജിസ്റ്റർ ചെയ്യലാണ് നിർബന്ധമാക്കാൻ പോകുന്നത്. ആപ്പ് സ്വകാര്യത സംരക്ഷിക്കുന്നില്ലെന്ന ആക് ഷേപത്തിനിടെയാണ് പുതിയ നീക്കം.
എല്ലാ പുതിയ സ്മാർട്ട്ഫോണുകളും ഉപയോഗിച്ച് തുടങ്ങുേമ്പാഴുള്ള വിവിധ സ്റ്റെപ്പുകളിൽ ഒഴിവാക്കാനാകാത്ത സ്റ്റെപ് ആയിരിക്കും ആരോഗ്യ സേതു ആപ്പിൽ രജിസ്റ്റർ ചെയ്യൽ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഒരു കേന്ദ്ര ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട്ഫോൺ കമ്പനികൾക്ക് ഇവരിലൂടെ നിർദേശം നൽകാനാണ് ലക്ഷ്യമിടുന്നത്. ഇത് നടപ്പിലായാൽ ആരോഗ്യസേതു ഇന്ത്യയിൽ ഇനി വിൽക്കപ്പെടാൻ പോകുന്ന എല്ലാ ഫോണുകളിലെയും ഒരു ഇൻ-ബിൽട്ട് സവിശേഷതയായി മാറും. -ന്യൂസ് 18 പങ്കുവെച്ച റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാർ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് ഒൗദ്യോഗിക പ്രസ്താവനയിറക്കിയിട്ടില്ല.
അതേസമയം, ആരോഗ്യസേതു ആപ് നിലവിൽ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്വയംഭരണ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ആപ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. കോവിഡ് ചികിത്സക്കുശേഷം വീട്ടിലേക്കു വിടാനുള്ള ഉപാധികളിലൊന്നായി ‘ആരോഗ്യസേതു’ ഡൗണ്‍ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശമിറക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമെ പുറംകരാറിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്നവരടക്കമുള്ളവർക്കെല്ലാം ആപ് നിര്‍ബന്ധമാണെന്ന് പ്രധാനമന്ത്രിക്കു കീഴിലുള്ള പേഴ്സനല്‍ പെന്ഷന് മന്ത്രാലയത്തിെൻറ ഉത്തരവിലുണ്ട്.
ആപ്പിെൻറ സുരക്ഷയിൽ വിവിധ കോണുകളിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നിട്ടുള്ളത്. കോവിഡ് വിവരശേഖരണത്തിന് ആവശ്യമില്ലാത്ത ഒരുപാട് ഡാറ്റ ആരോഗ്യസേതു ആപ്പിലൂടെ ശേഖരിക്കുന്നുണ്ട്. ഇവ എങ്ങോട്ടെല്ലാം പോകുന്നുണ്ടെന്ന് സർക്കാർ വെളിപ്പെടുത്തുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.