1.25 ലക്ഷത്തിന് ഫ്ലിപ്കാർട്ടിൽ നിന്ന് ലഭിച്ചത് വ്യാജ െഎഫോൺ; പരാതിയുമായി തമിഴ് നടൻ
text_fieldsഫ്ലിപ്കാർട്ടിൽ നിന്ന് വ്യാജ െഎഫോൺ ലഭിച്ചുവെന്ന പരാതിയുമായി തമിഴ് യുവനടൻ നകുൽ. ഭാര്യക്ക് സമ്മാനമായി നൽകാൻ വാങ്ങിയ െഎഫോൺ വ്യാജമാണെന്നാണ് നടെൻറ ആരോപണം. 1.25 ലക്ഷം രൂപ നൽകി െഎഫോൺ x എസ് മാക്സ് ഫോണാണ് നകുൽ വാങ്ങിയത്. ട്വിറ്ററിൽ വ്യാജ ഫോണിെൻറ ചിത്രങ്ങളും വീഡിയോയും നകുൽ പങ്കുവെച്ചിട്ടുണ്ട്.
Check out this video @Flipkart @flipkartsupport & @AppleSupport pic.twitter.com/TJGzYIFN6V
— Nakkhul (@Nakkhul_Jaidev) December 2, 2018
നവംബർ 29ന് ഒാർഡർ നൽകുകയും 30ന് ഫോൺ ഡെലിവറി ചെയ്യുകയും ചെയ്തുവെന്നാണ് നടൻ പറയുന്നത്. പ്ലാസ്റ്റിക്കിൽ നിർമിച്ച വ്യാജ കവറായിരുന്നു ഫോണിനുണ്ടായിരുന്നത്. സോഫ്റ്റ്വെയറിൽ ആൻഡ്രോയിഡ് ആപുകളും ഉണ്ടായിരുന്നു. ഉടൻ തന്നെ ഫ്ലിപ്കാർട്ടുമായി ബന്ധപ്പെെട്ടങ്കിലും തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചതെന്ന് നകുൽ പറയുന്നു.
വീണ്ടും അവരുമായി ബന്ധപ്പെട്ടപ്പോൾ ഫോൺ മാറ്റിനൽകാമെന്ന് അറിയിച്ചു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ഫോൺ മാറ്റിനൽകാൻ ഫ്ലിപ്കാർട്ട് തയാറായിട്ടില്ലെന്ന് നകുൽ ആരോപിക്കുന്നു. േഫാൺ മാറിനൽകാൻ 12 ദിവസമെങ്കിലും എടുക്കുമെന്ന ഇ-മെയിൽ സന്ദേശമാണ് ഫ്ലിപ്കാർട്ടിൽ നിന്ന് അവസാനം ലഭിച്ചതെന്ന് നകുൽ കൂട്ടിച്ചേർത്തു. ഇൗ വർഷം ആപ്പിൾ പുറത്തിറക്കിയ െഎഫോൺ മോഡലുകളിൽ ഏറ്റവും വില കൂടിയതാണ് െഎഫോൺ x മാക്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.