ഫോട്ടോഗ്രഫിയിൽ വിപ്ലവം തീർക്കാൻ അഡോബിയുടെ ഫോട്ടോഷോപ്പ് കാമറ ആപ്
text_fieldsഫോട്ടോ എഡിറ്റിങ് സോഫ്റ്റ്വെയറുകൾ നിർമ്മിക്കുന്നതിൽ മുൻപന്തിയിലുള്ള കമ്പനിയാണ് അഡോബി. കമ്പനിയുടെ ഫോട്ടോഷോപ്പ് സോഫ്റ്റ്വെയർ ഇതിനുള്ള മികച്ച ഉദാഹരണമാണ്. ഇപ്പോൾ മൊബൈൽ ഫോട്ടോഗ്രാഫിയിലും വിപ്ലവ കരമായ മാറ്റങ്ങൾ കൊണ്ടു വരാൻ ഒരുങ്ങുകയാണ് അഡോബി. ഇതിനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ സഹായത്തോടെ പ്രവർത്തിക്കുന്ന അഡോബി ഫോട്ടോഷോപ്പ് കാമറ ആപാണ് കമ്പനി പുറത്തിറക്കുന്നത്.
അഡോബിയുടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്ലാറ്റ്ഫോമായ സെൻസെയ് അടിസ്ഥാനമാക്കിയാണ് പുതിയ ആപ് ഒരുക്കുന്നത്. ചിത്രം എടുക്കുന്ന സമയത്ത് ഏത് ഫിൽറ്ററാണ് അനുയോജ്യമാകുകയെന്ന് അഡോബിയുടെ ആപ് പറഞ്ഞ് തരും. ലെൻസുകൾ എന്ന് വിളിക്കുന്ന ഈ ഫിൽറ്ററുകളെ കലാകാരന്മാരും അഡോബിയിലെ വിദഗ്ധരും ചേർന്നാണ് സൃഷ്ടിച്ചത്. കൂടുതൽ ഫിൽറ്ററുകൾ കൂട്ടിച്ചേർക്കാനുള്ള സൗകര്യവും അഡോബി നൽകുന്നുണ്ട്.
ഒാട്ടോ മാസ്കിങ് മോഡാണ് അഡോബിയുടെ പുതിയ സംവിധാനത്തിെൻറ പ്രധാന സവിശേഷത. ഫെയ്ര്മിെൻറ വിവിധ ഭാഗങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കി ചിത്രം എടുക്കുേമ്പാൾ തന്നെ വേണ്ട ക്രമീകരണങ്ങൾ ആപ് നൽകും. ഫോട്ടോ എടുത്തതിന് ശേഷം എഡിറ്റ് ചെയ്യുേമ്പാൾ അതിെൻറ ഗുണമേന്മ നഷ്ടമാകും അതിന് മുമ്പ് തന്നെ വേണ്ട ക്രമീകരണങ്ങൾ വരുത്തുകയാണ് വേണ്ടതെന്നാണ് അഡോബിയുടെ പക്ഷം.
2020ൽ പുതിയ ആപ് എത്തുമെന്നാണ് അഡോബി അറിയിക്കുന്നത്. ആപിെൻറ പ്രിവ്യു വേർഷൻ വേണ്ടവർക്ക് സൈൻ-അപ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. എന്നാൽ നിശ്ചിത ആളുകൾക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.