ആരോഗ്യസേതു ആപിലെ വിവരചോർച്ച; കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഫ്രഞ്ച് ഹാക്കർ
text_fieldsന്യൂഡൽഹി: ആരോഗ്യസേതു ആപിലെ വിവരചോർച്ച സംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഫ്രഞ്ച് ഹാക്കർ. പ്രധാനമന്ത്രിയുടെ ഓഫിസിലെ അഞ്ച് പേരുടെയും ഇന്ത്യൻ ആർമി ആസ്ഥാനത്തെ രണ്ട് പേരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നും ഇന്ത്യൻ പാർലമെൻറിലെ ഒരാൾക്കും ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് പേർക്കും രോഗബാധയുണ്ടെന്നും എലിയട്ട് ആൾേഡഴ്സൺ എന്ന അപരനാമത്തിലറിയപ്പെടുന്ന ഹാക്കർ അവകാശപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പുതിയ വിവരങ്ങൾ പുറത്ത് വിട്ടത്.
ആരോഗ്യസേതു സുരക്ഷിതമല്ലെന്നും രാഹുൽ ഗാന്ധി പറയുന്നതാണ് വസ്തുതയെന്നുമുള്ള വെളിപ്പെടുത്തലുമായാണ് ഫ്രഞ്ച് ഹാക്കർ ഇന്ന് രംഗത്തെത്തിയത്. എന്നാൽ, ആരോഗ്യസേതു ആപുമായി ബന്ധപ്പെട്ട് ചില പോരായ്മകൾ ഉണ്ടെന്ന് സമ്മതിച്ച ബന്ധപ്പെട്ടവർ ഒരാളുടെയും വ്യക്തിപരമായ വിവരങ്ങളൊന്നും അപകടത്തിലല്ലെന്ന് അവകാശപ്പെട്ടു.
നേരത്തെ ആധാർ വിവരങ്ങൾ സുരക്ഷിതമല്ലെന്ന അവകാശവാദവുമായി ആൻഡേഴ്സൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദമായ ആരോഗ്യ സേതു ആപിനെതിരെയും മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.