Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightആപ്പിൾ സ്​റ്റോർ...

ആപ്പിൾ സ്​റ്റോർ മാതൃകയിൽ ഹോം സ്​റ്റോറുമായി ഷവോമി

text_fields
bookmark_border
ആപ്പിൾ സ്​റ്റോർ മാതൃകയിൽ ഹോം സ്​റ്റോറുമായി ഷവോമി
cancel

ബംഗളൂരു: ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഷവോമി ഇന്ത്യയിൽ ആപ്പിൾ സ്​റ്റോർ മാതൃകയിൽ എം.​െഎ ഹോം സ്​റ്റോറുകൾ തുറക്കും. ഇത്തരത്തിൽ കമ്പനിയുടെ ആദ്യ ഷോറും ബംഗളൂരുവിൽ ഫിനിക്​സ്​ സിറ്റി മാളിൽ  തുറന്നു. ഷവോമിയുടെ ഉൽപ്പന്നങ്ങളായ മൊബൈൽ ഫോണുകൾ, പവർ ബാങ്ക്​, ഹെഡ്​ഫോൺ, ഫിറ്റ്​നസ്​ ബാൻഡ്​, എയർ പ്യൂരിഫയർ എന്നിവ ഹോം സ്​റ്റോറുകൾ വഴി ലഭ്യമാക്കും.

അടുത്ത ഘട്ടത്തിൽ ഡൽഹി, മുംബൈ, ഹൈദരാബാദ്​, ചെ​ന്നൈ എന്നീ നഗരങ്ങളിലായിരിക്കും കമ്പനി ഷോറുമുകൾ ആരംഭിക്കുക. നിലവിൽ ഒാൺലൈൻ ഷോപ്പിങ്​ സൈറ്റുകളുമായി സഹകരിച്ചാണ്​ ഷവോമി ഫോണുകൾ വിൽപ്പന നടത്തുന്നത്​. ഒാഫ്​ ലൈൻ വിൽപ്പന കൂടി ആരംഭിക്കുന്നതോടെ വിപണിയിൽ കൂടുതൽ പങ്കാളിത്തം നേടാൻ സാധിക്കുമെന്ന പ്രതീക്ഷയാണ്​ കമ്പനിക്കുള്ളത്​.

ആന്ധ്രപ്രദേശിൽ പുതിയ നിർമാണശാല ആരംഭിക്കാനും കമ്പനിക്ക്​ പദ്ധതിയുണ്ട്​. ഇതു വഴി കൂടുതൽ ഫോണുകൾ ഷവോമിക്ക്​ ഉൽപ്പാദിപ്പിക്കാനാവും. നിലവിലെ സാഹചര്യങ്ങളിൽ ഒാൺലൈൻ ഷോപ്പിങ്​ സൈറ്റുകളിലെ ഫ്ലാഷ്​ സെയിലുകളിലൂടെ മാത്രം വിപണിയിൽ പൂർണമായ ആധിപത്യം നേടാൻ കഴിയില്ലെന്ന്​ തിരിച്ചറിവ്​ ഷവോമിക്കുണ്ട്​. ഇതാണ്​ പുതിയ തീരുമാനം എടുക്കാൻ കമ്പനിയെ​ പ്രേരിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomiMi Home Store
News Summary - After Apple’s plans, is Xiaomi too affirming PM Modi’s ‘Make in India’ way?
Next Story