ഫേസ്ബുക്കിനും ഗൂഗ്ളിനും പുറമേ വാട്ട്സ് ആപ്പും ചൈനയിൽ നിരോധിച്ചു
text_fieldsബീജിങ്: ചൈനയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വാട്ട്സ് ആപ്പ് മെസേജിംഗ് സേവനം നിരോധിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. 2009-ൽ സോഷ്യൽ മീഡിയ വമ്പനായ ഫേസ്ബുക്ക് ചൈനയിൽ നിരോധിച്ചിരുന്നു. ഫേസ്ബുക്കിൻെറ തന്നെ ജനപ്രിയ ഉൽപ്പന്നമായ വാട്ട്സ് ആപ്പിനും ഇന്നലെ മുതൽ രാജ്യത്ത് നിരോധം വന്നു. വാട്ട്സ് ആപ്പ് നിരോധിക്കാനുള്ള കാരണം വ്യക്തമല്ല. ഏതാനും മാസം മുമ്പ് തന്നെ ചൈനീസ് ഇൻറർനെറ്റ് ദാതാക്കൾ വീഡിയോകൾ, ഇമേജുകൾ, മറ്റ് ഫയലുകൾ എന്നിവ വാട്ട്സ് ആപ്പിൽ പങ്കുവെക്കുന്നത് തടയാൻ തുടങ്ങിയിരുന്നു. എന്നാൽ ടെക്സ്റ്റ് സന്ദേശങ്ങൾക്ക് നിയന്ത്രണം ഇല്ലായിരുന്നു.
വാട്ട്സ് ആപ്പും ഫേസ്ബുക്കും കൂടാതെ ട്വിറ്ററും ചൈനയിൽ തടഞ്ഞിരിക്കുകയാണ്. ഫോട്ടോപങ്കിടൽ ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാമും രാജ്യത്ത് ലഭ്യമല്ല. രാജ്യത്തെ ഇൻറർനെറ്റ് സെൻസർഷിപ്പ് നയമനുസരിച്ച് ഇൻറർനെറ്റ് ഭീമൻ ഗൂഗ്ളിനും യൂ ട്യൂബ്, മാപ്സ് പോലുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ചൈനയിൽ നിരോധനമുണ്ട്. ഇതിനെല്ലാം പകരമായി Weibo എന്ന ആപ് ആണ് ചൈനക്കാർ ഉപയോഗിക്കുന്നത്.
കടുത്ത ഇൻറർനെറ്റ് നിയന്ത്രണമുള്ള ചൈനയിൽ രാജ്യത്തിനു പുറത്തേക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ പങ്കുവെക്കുന്ന ഇന്റർനെറ്റ് സേവനങ്ങൾ അടച്ചു പൂട്ടുന്നത് സാധാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.