500 ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയതായി ഗൂഗ്ൾ
text_fieldsന്യൂയോർക്: ഇന്ത്യയിലെ 500 ഓളം ഉപയോക്താക്കളുടെ സുപ്രധാന വിവരങ്ങൾ സർക്കാർ പിന്തു ണയോടെ ഹാക്കർമാർ ചോർത്തിയെന്ന് ഗൂഗ്ളിെൻറ വെളിെപ്പടുത്തൽ. ഗൂഗ്ളിെൻറ ഏറ്റവ ും പുതിയ ‘ത്രെറ്റ് അനാലിസിസ് ഗ്രൂപ് (ടിഎജി) റിപ്പോർട്ടിലാണ് ഉപയോക്താക്കൾക്കു മുന്ന റിയിപ്പോടു കൂടിയ നിർണായക വിവരങ്ങളുള്ളത്.
ഇസ്രായേല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ 121 ഉപയോക്താക്കളുടെ വാട്സ്ആപ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോർട്ട് വിവാദമായതിനു പിന്നാലെയാണു കേന്ദ്രസര്‍ക്കാറിനെ കൂടുതല്‍ കുരുക്കിലാക്കി ഗൂഗ്ളിെൻറ വെളിപ്പെടുത്തല്‍. ജൂലൈ-സെപ്റ്റംബര്‍ മാസത്തിനിടെ സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ 149 രാജ്യങ്ങളിലെ 12,000 ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതില്‍ അഞ്ഞൂറോളം ഉപയോക്താക്കള്‍ ഇന്ത്യയിലാണെന്നും ടി.എ.ജി പ്രതിനിധി ഷെയ്ൻ ഹണ്ട്ലി പറയുന്നു.
കൂടുതൽ വിവരങ്ങൾ ഗൂഗ്ൾ പുറത്തുവിട്ടിട്ടില്ല. വിവിധ രാഷ്ട്രങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒട്ടേറെ ഹാക്കിങ് ഗ്രൂപ്പുകളുണ്ട്. ഇവർക്കു വേണ്ടി സർക്കാർതന്നെ പ്രത്യേക ഫണ്ടും ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളും ഒരുക്കി നൽകും.
വിവിധ രാജ്യങ്ങളിലേക്ക് ഫിഷിങ്ങിലൂടെയും മറ്റും സൈബർ ആക്രമണം നടത്തുന്നതിന് ഹാക്കർമാരെ ‘വളർത്തുന്നതിൽ’ റഷ്യ, ഉത്തര കൊറിയ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളാണു മുൻപന്തിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.